login
അതിര്‍ത്തി‍യില്‍ എന്ത് നടക്കുന്നു എന്നറിയാതെ രാഹുല്‍ ഗാന്ധി അസത്യം വിളമ്പുന്നു: കേന്ദ്രമന്ത്രി വി കെ സിംഗ്

അതിര്‍ത്തിയില്‍ കടന്നു കയറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടു പോയതു തന്നെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ളതാണെന്നതിന് തെളിവാണ്.

കണ്ണൂര്‍;  അതിര്‍ത്തിയില്‍ എന്ത് നടക്കുന്നു എന്നറിയാതെ രാഹുല്‍ ഗാന്ധി അസത്യം വിളമ്പുന്നു വെന്ന്  കേന്ദ്രമന്ത്രി വികെ സിംഗ്.  കേരളത്തില്‍നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിക്ക്  സുഹൃത്തുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വെച്ച് എന്തൊക്കെയോ പറയുകയാണ്.  

അതിര്‍ത്തിയിലെ സ്ഥലം ചൈനക്ക് വിട്ടുകൊടുത്തതിനെക്കുറിച്ച്  അദ്ദേഹം പറയുന്നു. നെഹ്‌റുവിന്റെ കാലത്താണ് സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നിട്ടുളളത്.. ജന്മഭൂമി ഓണ്‍ ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വി കെ സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ കടന്നു കയറിയ സ്ഥലത്തുനിന്ന് ചൈന പിന്നോട്ടു പോയതു തന്നെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ളതാണെന്നതിന് തെളിവാണ്. ആദ്യമായിട്ടാണ് ചൈനയുടെ ഇത്തരത്തിലുള്ള പിന്മാറ്റം.

ഗാല്‍വന്‍ മേഖലയില്‍ ഏറ്റുമുട്ടലില്‍ നമ്മുടെ നമ്മുടെ 20 സൈനികര്‍ക്ക് വീരമൃത്യു ഉണ്ടായി. അതിന്റെ മൂന്നിരട്ടി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു.  പക്ഷേ ചൈന അത് പുറത്തു പറയുന്നില്ല. ആഭ്യന്തര സമ്മര്‍ദ്ദത്തെതുടര്‍ന്ന് 4-5 പേര്‍ കൊല്ലപ്പെട്ടതായി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. എത്രപേര്‍ മരിച്ചു എന്നത് നമുക്ക് കൃത്യമായി അറിയാം. മുന്‍ സൈനിക മേധാവികൂടിയായ വി കെ സിംഗ്  പറഞ്ഞു.  അതിര്‍ത്തിയില്‍  നമ്മള്‍ ധാരാളം പദ്ധതികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

റോഡ് വികസനത്തിന്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമാണ് നല്‍കുന്നതെന്ന് ഉപരിതല ഗതാഗത മന്ത്രിയായ വികെ സിംഗ് പറഞ്ഞു. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തയ ശേഷമുള്ള ആറുവര്‍ഷവും മുന്‍പുള്ള ആറുവര്‍ഷവും കണക്കാക്കിയാല്‍ റോഡ് വികസനത്തിന് നല്‍കിയത് 842 ശതമാനം അധിക തുകയാണ്. 1,30,000 കോടി യാണ്  റോഡ് വികസനത്തിനായി നല്‍കിയത്. ഇത് മുന്‍പ്  കേരള ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്. തൂത്തുക്കുടി തുറമുഖം വിഴിഞ്ഞത്തെ ബാധിക്കില്ലന്നും മന്ത്രി പറഞ്ഞു.ഇടതു പക്ഷം കേരളത്തിന്റെ തൊഴില്‍ സംസ്‌കാരം തകര്‍ത്തെന്നും വികെ സിംഗ് പറഞ്ഞു.

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.