×
login
ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി:ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത്‌പ്രധാനമന്ത്രി നരേന്ദ്രമോദി

കാശി ദര്‍ശന്‍ ട്രെയിനിനും പ്രത്യേകതകള്‍ ഏറെയാണ്. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ കാശിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണ്ണാടക

ബംഗളൂര്‍: ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി. ആദ്യ സര്‍വീസ്  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. മൈസൂരില്‍ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സര്‍വീസ്. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് സര്‍വീസിനാണ് തുടക്കമിട്ടത്

ബംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിനൊപ്പം ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനിനും  പ്രധാനമന്ത്രി പച്ചക്കൊടി വീശി. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേയും വന്ദേ ഭാരത് എക്‌സ്പ്രസാണിത്.  ചെന്നൈയിലെ വ്യാവസായിക ഹബ്ബും ബെംഗളൂരുവിലെ ടെക് ആന്റ് സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളും, പ്രശസ്ത വിനോദ സഞ്ചാര നഗരമായ മൈസൂരുവും തമ്മിലാണ് ഈ സര്‍വ്വീസ് ബന്ധിപ്പിക്കുന്നത്. ചെന്നൈമൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്  വാണിജ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കമെന്ന് പ്രധാനമന്ത്രി  പറഞ്ഞു.

 കാശി ദര്‍ശന്‍ ട്രെയിനിനും പ്രത്യേകതകള്‍ ഏറെയാണ്. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍  കാശിയിലേക്ക്  ട്രെയിന്‍ സര്‍വ്വീസ് ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണ്ണാടക. പദ്ധതിയിലൂടെ കാശി, അയോദ്ധ്യ, പ്രയാ?ഗ് രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും.2021 നവംബറിലാണ്  ഭാരത് ഗൗരവ് ട്രെയിനിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്. ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഡോറുകള്‍ എല്ലാം ഓട്ടാമാറ്റിക് ആണ്. ഓഡിയോവിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓണ്‍ബോര്‍ഡ് ഹോട്ട്‌സ്‌പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകള്‍ എന്നിവയാണ് വന്ദേഭാരതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വായു ശുദ്ധീകരണ സംവിധാനം. എന്നിവയെല്ലാം വന്ദേഭാരത് ട്രെയിനുകളില്‍ ഉണ്ടാവും. അതിവേഗത്തില്‍ വന്ദേഭാരത് കുതിക്കുമ്പോള്‍ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്ത്യയുടെ സ്വന്തം 'കവച്ച്' സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.  

ബെംഗളൂരുവില്‍ സ്റ്റാച്യു ഓഫ് പ്രോസ്‌പെരിറ്റിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ബെംഗളൂരുവിന്റെ വളര്‍ച്ചയ്ക്ക് നഗരത്തിന്റെ സ്ഥാപകനായ നാദപ്രഭു കെമ്പഗൗഡ നല്‍കിയ  സംഭാവനകളുടെ സ്മരണയ്ക്കായാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് യുണിറ്റി നിര്‍മിച്ച റാം വി സുതാറാണ് ഈ പ്രതിമയുടേയും ശില്‍പി. 98 ടണ്‍ വെങ്കലവും 120 ടണ്‍ സ്റ്റീലും ഉപയോഗിച്ചാണ് 108 അടി ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണം. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.