×
login
"ആദ്യ ഭാര്യ വാണി ഗണപതി‍യ്ക്ക് ജീവനാംശം‍ കൊടുത്ത് ദരിദ്രനായി"- കമൽ ഹാസന്‍റെ ഈ ആരോപണം തള്ളി മുൻഭാര്യ വാണി ഗണപതി

മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്‍റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന കമല്‍ ഹാസന്‍റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി ഇപ്പോള്‍ വൈറലാവുകയാണ്.

ബെംഗളൂരു: മുന്‍ ഭാര്യ വാണി ഗണപതി തന്നെ ദാരിദ്ര്യത്തിന്‍റെ അടിത്തട്ടില്‍ എത്തിച്ചുവെന്ന  കമല്‍ ഹാസന്‍റെ വെളിപ്പെടുത്തല്‍ ശുദ്ധനുണയെന്ന് വാണി ഗണപതിയുടെ വെളിപ്പെടുത്തല്‍. വാണി ഗണപതിയുടെ മറുപടി  ഇപ്പോള്‍ വൈറലാവുകയാണ്.  

"ഞങ്ങള്‍ വിവാഹമോചനം നേടിയിട്ട് ഇരുപത്തിയെട്ട് വര്‍ഷമായി. പരസ്പരം ചെളി വാരി എറിയുന്നതില്‍ നിന്നും ഞാന്‍ എപ്പോഴും വിട്ട് നിന്നിരുന്നു. എന്നിട്ടും കമല്‍ ഹാസന്‍ ഒരു ഒഴിയാ ബാധ പോലെ തന്നെ പിന്തുടരുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല'. കമല്‍ ഹാസന്‍ നല്‍കിയ ജീവനാംശത്തില്‍ നിന്നാണ് ഞാന്‍ സമ്പാദിച്ചതെന്ന് ആളുകള്‍ കരുതുന്നുണ്ട്." - വാണി ഗണപതി പറയുന്നു.  

"ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്ന ഫ്‌ളാറ്റില്‍ വാങ്ങിയ വീട്ടുപകരണങ്ങള്‍ പോലും എനിക്ക് വിട്ട് തരാന്‍ അദ്ദേഹം സമ്മതിച്ചിരുന്നില്ല. അങ്ങനെയുള്ള ഒരു മനുഷ്യനില്‍ നിന്നും കൂടുതലായി ഞാനെന്താണ് പ്രതീക്ഷിക്കുക?"- എന്ന് വാണി ചോദിക്കുന്നു.  


ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കിയതോടെ താന്‍ ദാരിദ്ര്യത്തിലേക്ക് എത്തിയെന്ന കമലിന്‍റെ ആരോപണത്തെയും വാണി തള്ളിക്കളയുന്നു. "ജീവനാംശം നല്‍കി കൊണ്ട് സ്വയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന്‍ ലോകത്തെ ഏത് കോടതിയാണ് ഒരാളെ അനുവദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഈ പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. സത്യത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്ന ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിന്‍റെ ഈഗോയെ ബാധിച്ചിട്ടുണ്ടാവാം".

പന്ത്രണ്ട് വര്‍ഷം അദ്ദേഹത്തിനൊപ്പം ജീവിച്ചതിനാല്‍ കമലിന്‍റെ യഥാര്‍ഥ സ്വഭാവമെന്താണെന്ന് താന്‍ മനസിലാക്കിയിരുന്നു.അദ്ദേഹത്തിന് താല്‍പര്യമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ പുഞ്ചിരി വ്യാജമായി കാണിക്കാമെന്ന് കമലിന് നല്ലത് പോലെ അറിയാമെന്നും വാണി പറയുന്നു. കമലാഹാസന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിന്‍റെ കാരണം താനല്ലെന്നും വാണി ഗണപതി പറയുന്നു. 

വാണിയുമായി നിയമപരമായി വേര്‍പിരിയുന്നതിന് മുന്‍പാണ് കമല്‍ ഹാസന്‍ നടി സരികയുമായി അടുപ്പത്തിലാവുന്നത്. ഇരുവരും പിന്നീട് വിവാഹം കഴിച്ചു. രണ്ട് കുട്ടികളുമുണ്ടായി. ശേഷം സരികയുമായി വേര്‍പിരിഞ്ഞിട്ടാണ് കമല്‍ നടി ഗൗതമിയുമായി ലിവിംഗ് റിലേഷന്‍ ആരംഭിച്ചത്. അതും പാതി വഴിയില്‍ അവസാനിച്ചു. ഇപ്പോള്‍ ഏകനായി കഴിയുകയാണ് കമല്‍ഹാസന്‍. 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.