×
login
ഗ്യാന്‍വാപി മസ്ജിദ്‍ സര്‍വ്വേ റിപ്പോര്‍ട്ട്‍ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി നല്‍കി വാരണാസി കോടതി; സര്‍വ്വേ ചോര്‍ത്തിയ അജയ് കുമാര്‍ മിശ്രയെ മാറ്റി

ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന വീഡിയോ ചിത്രീകരണത്തിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍വ്വേ കമ്മീഷണര്‍മാര്‍ക്ക് രണ്ട് ദിവസം കൂടി സമയം അനുവദിച്ച് വാരണസി കോടതി ഉത്തരവായി. ചൊവ്വാഴ്ചയാണ് കോടതി ഇക്കാര്യം അനുവദിച്ചത്.

വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന വീഡിയോ ചിത്രീകരണത്തിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍വ്വേ കമ്മീഷണര്‍മാര്‍ക്ക് രണ്ട് ദിവസം കൂടി സമയം അനുവദിച്ച് വാരണസി കോടതി ഉത്തരവായി. ചൊവ്വാഴ്ചയാണ് കോടതി ഇക്കാര്യം അനുവദിച്ചത്.  

അതേ സമയം വീഡിയോ സര്‍വ്വേ സംബന്ധിച്ച ചില കാര്യമങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ നീക്കി. മുസ്ലിം വിഭാഗത്തിന് കൂടി ആദ്യം മുതലേ പക്ഷപാതിത്വമുള്ള അജയ് കുമാര്‍ സിങ്ങിനെ കമ്മീഷണര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  

ഇനി രണ്ട് കമ്മീഷണര്‍മാര്‍ മാത്രമാണ് അവശേഷിക്കുന്നത്. വിശാല്‍ സിങ്ങും അജയ് പ്രതാപ് സിങ്ങും. ഇവര്‍ മെയ് 19നുള്ളില്‍ വീഡിയോ സര്‍വ്വേ ഫലം വാരണസി കോടതിയില്‍ സമര്‍പ്പിക്കും.  സ്പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങും മറ്റൊരു അസിസ്റ്റന്‍റ് കമ്മീഷണറായ അജയ് പ്രതാപ് സിങ്ങും സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് രണ്ട് ദിവസത്തെ സമയം നീട്ടിച്ചോദിച്ചിരുന്നു.  നേരത്തെ മെയ് 17ന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.  

മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വാരണാസി സിവില്‍ കോടതി വീഡിയോ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടത്.  


കഴിഞ്ഞ മൂന്ന് ദിവസമായി ഇരു സമുദായങ്ങളിലെയും അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതി നിയോഗിച്ച കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇരുസമുദായത്തിലും പെട്ട അഭിഭാഷക സംഘം ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേ നടത്തിവരികയായിരുന്നു. സര്‍വ്വേയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ തിങ്കളാഴ്ചയാണ് ഹിന്ദുവിഭാഗക്കാരുടെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവ് പള്ളിക്കകത്ത് ശിവലിംഗ് കണ്ടെത്തിയതായി അറിയിച്ചത്. നിസ്കാരത്തിന് മുന്‍പ് ദേഹശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്ക് വറ്റിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ഇതിനര്‍ത്ഥം ഈ മസ്ജിദിനുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നാണെന്നും അഭിഭാഷകര്‍ വാദിക്കുന്നു. 12 അടിയ ഉയരവും എട്ടി‌ഞ്ച് വ്യാസവുമുള്ളതാണ് ഈ  കൂറ്റന്‍ ശിവലിംഗമെന്ന് മറ്റൊരു അഭിഭാഷകനായ വിഷ്ണു ജെയിനും പറയുന്നു.  

എന്നാല്‍ മുസ്ലിം വിഭാഗം അഭിഭാഷകന്‍ മിറാസുദ്ദീന്‍ ഇത് നിഷേധിച്ചു. ജലധാരയുടെ ഭാഗമാണ് ഈ ശിവലിംഗമെന്ന പേരില്‍ കണ്ടെത്തിയ വസ്തുവെന്നാണ് മിറാസുദ്ദീന്‍റെ വാദം. എന്തായാലും ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്‍റെ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാന്‍ വാരണസി സിവില്‍ കോടതി ഉടനെ ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തില്‍ അവിടെ വേര്‍തിരിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയാണ് മസ്ജിദിന്‍റെ പരിസരത്ത്. കനത്ത പൊലീസ് കാവലുണ്ട്.  

 

 

    comment

    LATEST NEWS


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


    പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


    പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


    'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.