ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന വീഡിയോ ചിത്രീകരണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി സമയം ആവശ്യപ്പെട്ട് കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങ്. നേരത്തെ മെയ് 17ന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.
വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന വീഡിയോ ചിത്രീകരണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി സമയം ആവശ്യപ്പെട്ട് കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങ്. നേരത്തെ മെയ് 17ന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. മറ്റൊരു അസിസ്റ്റന്റ് കമ്മീഷണറായ അജയ് പ്രതാപ് സിങ്ങും സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിച്ചോദിച്ചു. ഇതിനിടെ മുസ്ലിം വിഭാഗത്തിന് എതിര്‍പ്പുള്ള അജയ് കുമാര്‍ മിശ്രയെ കമ്മീഷണര്‍ പദവിയില്‍ നിന്നും നീക്കം ചെയ്തും വാരണസി കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വാരണാസി സിവില്‍ കോടതി വീഡിയോ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടത്.
കമ്മീഷണറുടെ ഈ അപേക്ഷയില്‍ ചൊവ്വാഴ്ച നാല് മണിക്ക് വാരണസി സിവില്‍ കോടതി വിധി പ്രസ്താവിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി ഇരു സമുദായങ്ങളിലെയും അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതി നിയോഗിച്ച കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേ നടത്തിവരികയായിരുന്നു. സര്‍വ്വേയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ തിങ്കളാഴ്ചയാണ് ഹിന്ദുവിഭാഗക്കാരുടെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവ് പള്ളിക്കകത്ത് ശിവലിംഗ് കണ്ടെത്തിയതായി അറിയിച്ചത്. നിസ്കാരത്തിന് മുന്‍പ് ദേഹശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്ക് വറ്റിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ഇതിനര്‍ത്ഥം ഈ മസ്ജിദിനുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നാണെന്നും അഭിഭാഷകര്‍ വാദിക്കുന്നു. 12 അടിയ ഉയരവും എട്ടിഞ്ച് വ്യാസവുമുള്ളതാണ് ഈ കൂറ്റന്‍ ശിവലിംഗമെന്ന് മറ്റൊരു അഭിഭാഷകനായ വിഷ്ണു ജെയിനും പറയുന്നു.
എന്നാല്‍ മുസ്ലിം വിഭാഗം അഭിഭാഷകന് മിറാസുദ്ദീന്‍ ഇത് നിഷേധിച്ചു. ജലധാരയുടെ ഭാഗമാണ് ഈ ശിവലിംഗമെന്ന പേരില്‍ കണ്ടെത്തിയ വസ്തുവെന്നാണ് മിറാസുദ്ദീന്റെ വാദം. എന്തായാലും ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാന്‍ വാരണസി സിവില്‍ കോടതി ഉടനെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ വേര്‍തിരിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയാണ് മസ്ജിദിന്റെ പരിസരത്ത്. കനത്ത പൊലീസ് കാവലുണ്ട്.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു