×
login
ബെംഗളൂരില്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് കൊവിഡിന്റെ കണ്ടെത്താത്ത വകഭേദം; ഐസിഎംആറിന്റെ സഹായം തേടി കര്‍ണാടക

ഈ മാസം 20ന് ബെഗളൂരു എയര്‍പോര്‍ട്ടിലെത്തിയ 63 കാരനിലാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊവിഡിന്റെ വകഭേദം കണ്ടെത്തിയത്

ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗ്ലുരുവില്‍ എത്തിയ ഒരാള്‍ക്ക് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കണ്ടെത്താത്ത കോവിഡ് വൈറസ് വകഭേദമെന്നാണ് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ ഏത് വകഭേദമാണെന്ന് സ്ഥിരീകരിക്കാനാകുള്ളു. കര്‍ണാടക സര്‍ക്കാര്‍ ഐസിഎംആര്‍ ന്റെ സഹായം തേടിയിട്ടുണ്ട്  

ഈ മാസം 20ന് ബെഗളൂരു എയര്‍പോര്‍ട്ടിലെത്തിയ 63 കാരനിലാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊവിഡിന്റെ വകഭേദം കണ്ടെത്തിയത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.  

അതേസമയം കര്‍ണാടകയും കേന്ദ്രത്തോട് യാത്ര വിലക്ക് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് കര്‍ണാടക കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.  


 

 

 

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.