×
login
പ്രമുഖ വാസ്തുവിദ്യാവിദഗ്ധന്‍ ചന്ദ്രശേഖര ഗുരുജിയെ ഹോട്ടലില്‍ വെച്ച് കുത്തിക്കൊന്നു

ചൊവ്വാഴ്ച രാവിലെ കര്‍ണാടകയിലെ ഹുബ്ബളളിയിലെ പ്രസിഡന്റ് ഹോട്ടസിന്റെ റിസപ്ഷനില്‍ വെച്ച് ഗുരുജിയെ രണ്ട്‌പേര്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത

ബെംഗളൂരു: പ്രമുഖവാസ്തുവിദ്യാവിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തികൊന്നു.ചൊവ്വാഴ്ച രാവിലെ കര്‍ണാടകയിലെ ഹുബ്ബളളിയിലെ പ്രസിഡന്റ് ഹോട്ടസിന്റെ റിസപ്ഷനില്‍ വെച്ച് ഗുരുജിയെ രണ്ട്‌പേര്‍ ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത്.കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

ബിസിനസ് ആവശ്യത്തിനാണ് ഗുരുജി ഹോട്ടലില്‍ എത്തിയത്.ദാരുണസംഭവം കണ്ട് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.ചിലര്‍ അ്ക്രമികളെ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, കത്തിവീശി ഓടിച്ചു.പിന്നീടിവര്‍ ഹോട്ടലില്‍ നിന്ന് കടന്നു കളഞ്ഞു.വിവരമറിഞ്ഞ് ഹുബ്ബളളി പോലീസ് കമ്മീഷണര്‍ ലബ്ബുറാം അടക്കമുളളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായി പറയുന്നു. ഉടന്‍ പ്രതികളെ പിടിക്കുമെന്നും പോലീസ് പറഞ്ഞു.


 

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമായി വരും.കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.ബഗല്‍ക്കോട്ട സ്വദേശിയാണ് ചന്ദ്രശേഖര ഗുരുജി.വാസ്തു ശാസ്ത്രരംഗത്തെ പ്രശസ്തനാണ്.സരള്‍വാസ്തു എന്ന പേരിലുളള സംരംഭത്തിന്റെ സ്ഥാപകനാണ്.

 

  comment

  LATEST NEWS


  വൃന്ദാവനമായി കേരളം; കൊവിഡ് മഹാമാരിക്കുശേഷം പ്രൗഡിചോരാതെ മഹാശോഭായാത്രകള്‍; പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ അണിചേര്‍ന്നത് ലക്ഷങ്ങള്‍


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.