മുംബൈ: നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. ന്യൂമോണിയബാധയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. നടി ഷോമ ആനന്ദിന്റെ ഭര്‍ത്തവാണ് താരിഖ്. മകള്‍: സാറ.
വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ തുടങ്ങിയവര്‍ വേഷമിട്ട ‘ജനം കുണ്ഡലി’യുടെ സംവിധായകനാണ്. കാദ്വ സച്ച് എന്ന ടെലിവിഷന്‍ പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈ സെന്‍ട്രല്‍, എഹ്സാസ്, ഗുംനാം ഹൈ കൊയി തുടങ്ങിയവയാണ് താരിഖ് അഭിനയിച്ച ചിത്രങ്ങള്‍. ബാഹര്‍ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: