പ്രസിദ്ധ ബോളിവുഡ് ഗായിക അനുരാധ് പഡ്വാള് ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചുള്ള പള്ളിയിലെ വാങ്ക് (ആസാന്) വിളിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യയിലെ മറ്റ് മുസ്ലിം രാജ്യങ്ങളിലും പോയപ്പോള്‍ പലയിടത്തും പള്ളികളില്‍ ലൗഡ് സ്പീക്കറിന് വിലക്കുള്ളതായി കാണാന്‍ കഴിഞ്ഞെന്നും അനുരാധ പഡ്വാള് പറഞ്ഞു.
മുംബൈ: പ്രസിദ്ധ singer-anuradha-paudwal/' class='tag_highlight_color_detail'>ബോളിവുഡ് ഗായിക അനുരാധ് പഡ്വാള് ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചുള്ള പള്ളിയിലെ വാങ്ക് (ആസാന്) വിളിക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഗള്‍ഫ് രാജ്യങ്ങളിലും മധ്യേഷ്യയിലെ മറ്റ് മുസ്ലിം രാജ്യങ്ങളിലും പോയപ്പോള്‍ പലയിടത്തും പള്ളികളില്‍ ലൗഡ് സ്പീക്കറിന് വിലക്കുള്ളതായി കാണാന്‍ കഴിഞ്ഞെന്നും അനുരാധ പഡ്വാള് പറഞ്ഞു.
'ലോകത്ത് ഒട്ടേറെ രാജ്യങ്ങളില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലല്ലാതെ ഒരിടത്തും ഇങ്ങിനെയൊരു രീതി കണ്ടിട്ടില്ല. ഞാന്‍ ഏതെങ്കിലും മതത്തിന് എതിരല്ല. പക്ഷെ ഇവിടെ മതം നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പള്ളികളിലെ ലൗഡ്സ്പീക്കര്‍ വഴിയാണ് വാങ്ക് വിളിക്കുന്നത്. ഇപ്പോള്‍ മറ്റ് മതക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയാണ്. എന്തുകൊണ്ട തങ്ങള്‍ക്കും ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുകൂടാ എന്നാണ് ചോദിക്കുന്നത്'- അനുരാധ പഡ്വാള് പറയുന്നു.
'മധ്യേഷ്യയിലെ (ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ) രാജ്യങ്ങളില്‍ ഞാന്‍ യാത്രചെയ്തിട്ടുണ്ട്. അവിടെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിച്ചിട്ടുണ്ട്. എ്ന്തുകൊണ്ടാണ് മുസ്ലിം രാജ്യങ്ങള്‍ ഇതിനെ നിരുത്സാഹപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു രീതിയുടെ ആവശ്യമെന്താണ്?'- അനുരാധ പഡ്വാള് ചോദിക്കുന്നു.
'പുതിയ തലമുറയെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കേണ്ടതുണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. നമുക്ക് മതത്തെയും സംസ്കാരത്തെയും കുറിച്ചറിയണം. നാല് വേദങ്ങളെക്കുറിച്ചും 18 പുരാണങ്ങളെക്കുറിച്ചും നാല് മതങ്ങളെക്കുറിച്ചും അറിയണം. നമ്മള് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങളാണിവ. '-അനുരാധ പഡ്വാള് പറഞ്ഞു.
മഹാരാഷ്ട്രയില്‍ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്നത് വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ പള്ളികളില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നത് നിര്‍ത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ താന്‍ ആരാധനാലയങ്ങളില്‍ ഹനുമാന് മന്ത്രങ്ങള്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ച് ഉച്ചത്തില്‍ ഉരുവിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു