login
ബംഗാളില്‍ സഹോദരിമാരും അമ്മമാരും മാനഭംഗത്തിന് ഇരയാവുന്നു; ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു; വിഎച്ച്പി രാഷ്ട്രപതിക്ക് നിവേദനം നല്‍കി

ആക്രമണങ്ങളില്‍ അനേകം ക്ഷേത്രങ്ങളാണ് കൊള്ളയടിക്കപ്പെട്ടതും തകര്‍ക്കപ്പെട്ടതും. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന ഭരണകൂടം ഇതിനൊക്കെ മൗനാനുവാദം കൊടുക്കുന്നതായും ചിലയിടത്ത് ഇതിനൊക്കെ ഒത്താശ ചെയ്യുന്നതായുമാണ് സംശയിക്കുന്നത്.

കൊച്ചി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് വിഎച്ച്പി നിവേദനം നല്‍കി. രാഷ്ടീയ ഭേദമെന്യേ ഹിന്ദുക്കള്‍ക്ക് നേരെ സമാനതകള്‍ ഇല്ലാത്ത, അതിഭീകരമായ ആക്രമണങ്ങളാണ് നടത്തുന്നത്. ദിനംപ്രതി നിരവധി ആളുകള്‍ കൊലചെയ്യപ്പെടുന്നതിനൊപ്പം സഹോദരിമാരും അമ്മമാരും മാനഭംഗത്തിന് ഇരയാവുകയാണ്. ലക്ഷക്കണക്കിന് ഹിന്ദു വീടുകള്‍ അഗ്നിക്ക് ഇരയാക്കുന്നു. ജന്മനാട്ടില്‍ നിന്ന് മറ്റിടങ്ങളിലേക്ക് സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന കാഴ്ച വേദനാജനകമാണ്.  

ആക്രമണങ്ങളില്‍ അനേകം ക്ഷേത്രങ്ങളാണ് കൊള്ളയടിക്കപ്പെട്ടതും തകര്‍ക്കപ്പെട്ടതും. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന ഭരണകൂടം ഇതിനൊക്കെ മൗനാനുവാദം കൊടുക്കുന്നതായും ചിലയിടത്ത് ഇതിനൊക്കെ ഒത്താശ ചെയ്യുന്നതായുമാണ് സംശയിക്കുന്നത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നടപടിയെടുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.  

കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജിഹാദി - സാമൂഹിക വിരുദ്ധ ശക്തികളെ ശിക്ഷിച്ച് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. കേരള ജനതയുടെ വികാരം രാഷ്ട്രപതി ഭവനില്‍ എത്തിക്കുന്നതിനായി നിവേദനത്തിന്റെ പകര്‍പ്പ് കേരള ഗവര്‍ണര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന്‍ അറിയിച്ചു.

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.