×
login
ലക്ഷദ്വീപിന്റെ മുഖച്ഛായ മാറ്റാന്‍ മോദി സര്‍ക്കാര്‍; രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉപരാഷ്ട്രപതി‍ ഉദ്ഘാടനം ചെയ്തു; വികസനത്തിന് പുതു മന്ത്രം

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുതകുന്ന, കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു.

കവരത്തി: പുതുവത്സര ദിനത്തില്‍ ലക്ഷദ്വീപുകാര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മാനം. രണ്ട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഇന്നലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഒന്ന് കടമത്ത് ദ്വീപിലും മറ്റൊന്ന് ആന്ത്രോത്ത് ദ്വീപിലും. ലക്ഷദ്വീപുകാരുടെ ആതിഥേയ മര്യാദ മാതൃകപരമാണെന്ന് ചടങ്ങില്‍ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുതകുന്ന, കൂടുതല്‍ ഹ്രസ്വകാല കോഴ്‌സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു. ഇത്തരം കോഴ്‌സുകള്‍ കുട്ടികളുടെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കും. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ് ഉപരാഷ്ട്രപതി.

ലക്ഷദ്വീപില്‍ ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വന്‍ സാധ്യതകളുണ്ടെന്നു പറഞ്ഞ അദ്ദേഹം കോളജുകളിലെ അക്വാകള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ പഠിക്കാനും കുട്ടികളോട് നിര്‍ദേശിച്ചു. അഡ്മിനിസ് ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, മുഹമ്മദ് ഫൈസല്‍ എംപി, പോണ്ടിച്ചേരി യൂണി. വിസി തുടങ്ങിയവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്‍റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.