×
login
മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കാതിരിക്കു; ഭാരതത്തില്‍ സ്വന്തം വിശ്വാസം ആചരിക്കാനും സംസാരിക്കാനും അവകാശമുണ്ടെന്ന് ഉപരാഷ്ട്രപതി‍ ‍എം വെങ്കയ്യ നായിഡു

ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ട്. നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാല്‍ മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതരത്തിലുള്ള എഴുത്തുകളും വിദ്വേഷ പ്രസംഗങ്ങളും പാടില്ല. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

കോട്ടയം: പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും തത്വശാസ്ത്രം ഇന്ത്യയുടെ സംസ്‌കാരത്തിന്റെ കാതലാണെന്നും അതിനു വ്യാപകപ്രചാരം ലഭിക്കണമെന്ന് ഉപരാഷ്ട്രപതിഎം വെങ്കയ്യ നായിഡു. ''നമ്മളെ സംബന്ധിച്ചു 'വസുധൈവ കുടുംബകം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ലോകം ഒരൊറ്റ കുടുംബമാണ്. ആ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാകണം നാം മുമ്പോട്ടുപോകേണ്ടത്.'' അദ്ദേഹം പറഞ്ഞു.

ഓരോ വ്യക്തിക്കും രാജ്യത്ത് തന്റെ വിശ്വാസം ആചരിക്കാനും അവയെക്കുറിച്ചു സംസാരിക്കാനും അവകാശമുണ്ട്. നിങ്ങളുടെ മതം അനുഷ്ഠിക്കുക, എന്നാല്‍ മറ്റ് മത വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതരത്തിലുള്ള എഴുത്തുകളും വിദ്വേഷ പ്രസംഗങ്ങളും പാടില്ല. മറ്റു മതങ്ങളെ പരിഹസിക്കാനും സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

വിദ്വേഷപ്രസംഗങ്ങളും എഴുത്തുകളും സംസ്‌കാരത്തിനും പൈതൃകത്തിനും പാരമ്പര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും എതിരാന്‍. മതനിരപേക്ഷത ഓരോ ഇന്ത്യക്കാരന്റെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നും രാജ്യം അതിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നുണ്ടെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മൂല്യസംവിധാനത്തെ ശക്തിപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

  comment

  LATEST NEWS


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.