×
login
നിറവോടെ പടിയിറങ്ങും ഉപരാഷ്ട്രപതി‍ ‍ വെങ്കയ്യ നായിഡു; മികച്ച രാജ്യസഭ‍ാധ്യക്ഷന്‍‍; രാജ്യസഭയുടെ പ്രവര്‍ത്തനക്ഷമത 70 ശതമാനം കൂട്ടി

ആഗസ്ത് ആറിന് ഇന്ത്യയ്ക്ക് പുതിയ ഉപരാഷ്ട്രപതി എത്തുമ്പോള്‍ പടിയിറങ്ങേണ്ടിവരുന്ന ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യനാഡിയു ആ പദവിയെ സമ്പുഷ്ടമാക്കിയ വ്യക്തിത്വം.

13ാം ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യനായിഡും ഭാര്യ ഉഷയും

ന്യൂദല്‍ഹി: ആഗസ്ത് ആറിന് ഇന്ത്യയ്ക്ക് പുതിയ ഉപരാഷ്ട്രപതിഎത്തുമ്പോള്‍ പടിയിറങ്ങേണ്ടിവരുന്ന ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യനാഡിയു ആ പദവിയെ സമ്പുഷ്ടമാക്കിയ വ്യക്തിത്വം. 2017 ആഗസ്ത് 11ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ചുമതലയേറ്റ വെങ്കയ്യനായിഡുരാജ്യസഭയുടെ അധ്യക്ഷനെന്ന നിലയില്‍ നിയമനിര്‍മ്മാണ സഭയെ സമ്പുഷ്ടമാക്കിയ നേതാവ്.  13ാം ഉപരാഷ്ട്രപതിയായ വെങ്കയ്യനായിഡു സ്ഥാനമൊഴിയുന്നതോടെ ആഗസ്ത് ആറിന് 14ാമത് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കും. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ബംഗാള്‍ ഗവര്‍ണറായ ജഗ്ജീപ് ധന്‍കറാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ

ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് എംപിമാര്‍ കഥയില്ലാതെ ആക്രമണോത്സുകമായ സമരത്തിലൂടെ പാര്‍ലമെന്‍റിന്‍റെ ഫലപ്രാപ്തി ഇല്ലാതാക്കുന്നത് കണ്ട് ഒരിയ്ക്കല്‍ ഇദ്ദേഹം കണ്ണീരണിഞ്ഞത് മറക്കാനാവാത്ത ഓര്‍മ്മയാണ്. കാരണം പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിരിക്കുമ്പോഴും അര്‍ത്ഥവത്തായ സംവാദങ്ങളിലൂടെ സഭയെ സമ്പന്നമാക്കിയ നേതാവായിരുന്നു വെങ്കയ്യ നായിഡു. ഇദ്ദേഹം രാജ്യസഭ ചെയര്‍മാനായപ്പോള്‍ രാജ്യസഭയുടെ ഉല്‍പാദനക്ഷമത 70 ശതമാനത്തോളം  വര്‍ധിച്ചു. പാര്‍ലമെന്‍ററി സമിതികളെ ഇദ്ദേഹം സസൂക്ഷ്മം നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമായി അതിസൂക്ഷ്മം പിന്തുടര്‍ന്നു.  


ഇദ്ദേഹത്തിന്‍റെ അഞ്ച് വര്‍ഷക്കാലത്തെ ഉപരാഷ്ട്രപതിക്കാലത്ത് രാജ്യസഭ 13 സെഷനുകളിലായി 261 സിറ്റിംഗുകള്‍ നടത്തി. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളയുന്ന 370ാം വകുപ്പ് എടുത്ത് കളയുന്ന ബില്‍ ഉള്‍പ്പെടെ പാസാക്കിയതും മടക്കിയതുമായ 177 ബില്ലുകള്‍ ഈ കൈകളിലൂടെ കടന്നുപോയി. മുത്തലാഖ് ബില്‍, കാര്‍ഷിക ബില്‍, ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.  

19 വര്‍ഷക്കാലം പാര്‍ലമെന്‍റില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് വെങ്കയ്യ ഉപരാഷ്ട്രപതി പദത്തിലേക്ക്  കടന്നുവന്നത്.  പത്ത് വര്‍ഷത്തോളം പ്രതിപക്ഷത്തും ഒട്ടേറെ വര്‍ഷങ്ങള്‍ കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ച അദ്ദേഹത്തിന് ഭരണ-പ്രതിപക്ഷ വികാരങ്ങള്‍ കൃത്യമായി തൊട്ടറിയാന്‍ കഴിയുന്ന വ്യക്തിയാണ്. ഇത് അദ്ദേഹത്തിനെ ഉപരാഷ്ട്രപതി എന്ന നിലയിലും രാജ്യസഭ അധ്യക്ഷന്‍ എന്ന നിലയിലും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിച്ചു.  

ഉച്ചയ്ക്ക് 12ന് ചോദ്യോത്തരവേള  നടത്തുക എന്ന പതിവ് വെങ്കയ്യ നിലനിര്‍ത്തി. ഇത് മികച്ച ഫലം ഉണ്ടാക്കുമെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. പണ്ട് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനകാലത്ത് പത്താം ഷെഡ്യൂളിന്മേലുള്ള ഒരു പരാതി തീര്‍പ്പാക്കാന്‍ വന്നപ്പോള്‍ ജനതാദള്‍ (യു) നേതാക്കളായ ശരത് യാദവിനെയും അലി അന്‍വര്‍ അന്‍സാരിയെയും വെങ്കയ്യ അയോഗ്യരാക്കി. പാര്‍ലമെന്‍ററി സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുക വഴി അദ്ദേഹം അതിന്‍റെ വിശ്വാസ്യത വര്‍ധിപ്പിച്ചു എന്നത് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.