×
login
രാജ്യത്തിന് മകരസംക്രാന്തി; പൊങ്കല്‍, ബിഹു ഉത്സവങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി

സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന മകരസംക്രാന്തി ഉത്തരായന കാലഘട്ടത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുകയാണ്.

ന്യൂദല്‍ഹി: പൊങ്കലിന്റെയും മകരസംക്രാന്തിയുടെയും ഭാഗമായി ജനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു.

സൂര്യദേവന് സമര്‍പ്പിച്ചിരിക്കുന്ന മകരസംക്രാന്തി ഉത്തരായന കാലഘട്ടത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരുകളില്‍ ഈ ഉത്സവം അറിയപ്പെടുന്നു. രാജ്യത്തിന്റെ അന്തര്‍ലീനമായ സാംസ്‌കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷങ്ങളെല്ലാം നല്ല വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കൃതജ്ഞതയുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകരസംക്രാന്തി എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധിയും സമാധാനവും ഐക്യവും കൊണ്ടുവരട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.