×
login
ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ നാലാം തൂണ് വഹിക്കുന്ന പങ്ക് നിര്‍ണായകം; മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ വാര്‍ത്ത‍കള്‍ കവര്‍ചെയ്യണമെന്ന് ഉപരാഷ്ട്രപതി

10 കിലോവാട്ട് എഫ്എം ശേഷിയുള്ള 100 മീറ്റര്‍ ടവര്‍ ഇന്ന് നെല്ലൂരിലെ ആകാശവാണി എഫ്എം സ്‌റ്റേഷനില്‍ നായിഡു ഉദ്ഘാടനം ചെയ്തു. ജനാധിപത്യസംവിധാനത്തില്‍ മാധ്യമസ്വാതന്ത്ര്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തനത്തിന്റെധാര്‍മികമൂല്യങ്ങള്‍ പിന്തുടരാനും വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതില്‍ ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുകയും സെന്‍സേഷണലൈസ് ചെയ്യുകയും ചെയ്യുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇത് പൊതുജനങ്ങളെ തെറ്റായവിവരങ്ങള്‍ അറിയിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

10 കിലോവാട്ട് എഫ്എം ശേഷിയുള്ള 100 മീറ്റര്‍ ടവര്‍ ഇന്ന് നെല്ലൂരിലെ ആകാശവാണി എഫ്എം സ്‌റ്റേഷനില്‍ നായിഡു ഉദ്ഘാടനം ചെയ്തു. ജനാധിപത്യസംവിധാനത്തില്‍ മാധ്യമസ്വാതന്ത്ര്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍, ദേശീയ വികസനത്തില്‍ പ്രക്ഷേപണ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമങ്ങളുടെ ശക്തമായ വ്യാപനം ശ്രദ്ധയില്‍പ്പെടുത്തിയ നായിഡു, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനും പത്രപ്രവര്‍ത്തനത്തിന്റെ പ്രധാന തത്വങ്ങളുമായി എപ്പോഴും ചേര്‍ന്ന് നില്‍ക്കുവാനും മാധ്യമങ്ങളെ ഉപദേശിച്ചു. മാധ്യമങ്ങള്‍ എപ്പോഴും ആത്മപരിശോധന നടത്തേണ്ടതും സ്വയം നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.

ടിവി ചര്‍ച്ചകളിലെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളില്‍ കൂടുതല്‍ അര്‍ത്ഥവത്തായതും മാന്യവുമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനവും ഗ്രാമീണരാണെന്നു  ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഗ്രാമീണ ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളുടെ വര്‍ദ്ധനയെ സൂചിപ്പിച്ചു കൊണ്ട്, വ്യാജ വാര്‍ത്തകളുടെ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നും പറഞ്ഞു.

  comment

  LATEST NEWS


  കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.