×
login
ക്രൂരമായി മര്‍ദിച്ച് അള്ളാഹു അക്ബര്‍ വിളിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; വിദ്യാര്‍ത്ഥിയെ കോമയിലാക്കും വരെ മര്‍ദിക്കുമെന്ന് ആക്രോശം

ആകെയുള്ള 12 വിദ്യാര്‍ത്ഥികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പേരെ വധശ്രമത്തിന് കസ്റ്റഡിയിലെടുത്തു. ബാക്കി ഏഴുപേര്‍ ഒളിവിലാണ്. ഇവരെയെല്ലാം ബിസിനസ് സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഹൈദരാബാദ്: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ സംഘം ചേര്‍ന്ന് ക്രൂരമര്‍ദ്ദനം.  ഹൈദരാബാദിലെ ഐസിഎഫ്എഐ ഫൗണ്ടേഷന്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനില്‍ (ഐഎഫ്എച്ച്ഇ) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹിമാങ്ക് ബന്‍സാലിനെയാണ് ഒരു സംഘം അള്ളാഹു അക്ബര്‍ വിളിക്കാന്‍ പറഞ്ഞ് ക്രൂരമായ തല്ലുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. സുഹൃത്തുമായുള്ള സ്വകാര്യ സംഭാഷണത്തിനിടെ നബിവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു ക്രൂരമര്‍ദം.  

നവംബര്‍ 11നാണ് ഹിമാങ്ക് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. തന്റെ ഹോസ്റ്റല്‍ മുറിയിലെത്തി ഇരുപത് പേരോളം അടങ്ങുന്ന സംഘം ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചെന്നാണ് ഹിമാങ്ക് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയതിന് പുറമേ ചില രാസപദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ജനനേന്ദ്രിയത്തിനടക്കം മാരകമായി മുറിവേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും പരാതിയില്‍ പറയുന്നു. അവരെന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി. നഗ്‌നനാക്കി നിര്‍ത്തി. ഓരോരുത്തരായി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.  


 ഞങ്ങള്‍ അവന്റെ പ്രത്യയശാസ്ത്രം ഇല്ലാതാക്കും. ഞങ്ങള്‍ അവനെ കോമയിലാക്കും. അവന്‍ ഒരു പുതിയ ലോകം കാണുമെന്ന് മര്‍ദനത്തിനിടെ ഒരു പ്രതി പറയുന്നുണ്ട്. മറ്റൊരു പ്രതി ബന്‍സാലിന്റെ പേഴ്‌സ് തട്ടിയെടുത്ത് മറ്റൊരാള്‍ക്ക് കൊടുത്തിട്ട് നിനക്ക് വേണ്ട പണം മുഴുവന്‍ എടുക്കാന്‍ പറയുന്നുണ്ട്.  

ആകെയുള്ള 12 വിദ്യാര്‍ത്ഥികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പേരെ വധശ്രമത്തിന് കസ്റ്റഡിയിലെടുത്തു. ബാക്കി ഏഴുപേര്‍ ഒളിവിലാണ്. ഇവരെയെല്ലാം ബിസിനസ് സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോളേജ് മാനേജ്‌മെന്റിലെ അഞ്ച് പേര്‍ പോലീസിന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.