×
login
പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്; സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കാന്‍ ആഹ്വാനവുമായി മര്‍ക്കസ് മേധാവി

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിക്കണമെന്നാണ് ഇതില്‍ ആഹ്വാനം ചെയ്യുന്നത്. സര്‍ക്കാരിന്റെ വാക്കുകള്‍ ആരും മുഖവിലക്കെടുക്കരുത്. സാമൂഹിക അകലം പാലിക്കരുതെന്നുമാണ് സാദ് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടത്.

ന്യൂദല്‍ഹി : സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കണമെന്ന് മുസ്ലിങ്ങള്‍ക്ക് ആഹ്വാനവുമായി തബ്‌ലീഗ് മര്‍ക്കസ് മേധാവി മൗലാനാ സാദ്. തബ്‌ലീഗ് സമ്മേളനത്തിന് ശേഷം ഒളിവില്‍ പോകുന്നതിന് മുമ്പ് പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറത്തിറക്കിയ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിക്കണമെന്നാണ് ഇതില്‍ ആഹ്വാനം ചെയ്യുന്നത്. സര്‍ക്കാരിന്റെ വാക്കുകള്‍ ആരും മുഖവിലക്കെടുക്കരുത്. സാമൂഹിക അകലം പാലിക്കരുതെന്നുമാണ് സാദ് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടത്. വിശദപരിശോധനയ്ക്കായി പോലീസ് കണ്ടെത്തിയ ശബ്ദസന്ദേശം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

നിങ്ങള്‍ മരിക്കുമെന്ന് തോന്നുണ്ടെങ്കില്‍ മരണ ഭയത്താല്‍ പള്ളിയില്‍ അഭയം പ്രാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നുകൊണ്ടും ഭയപ്പെടാന്‍ ഇല്ല. പള്ളിയെക്കാള്‍ മികച്ച സ്ഥലം ഇല്ല പ്രാര്‍ത്ഥനകളില്‍ നിന്നും നിങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് എല്ലാവരുടെയും ശ്രമം. അത് അനുവദിച്ച് കൊടുക്കരുത്. അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ വാക്കുകള്‍ മാത്രമേ നാം വിശ്വാസിക്കാവൂ എന്നും ഇയാളുടെ സന്ദേശത്തില്‍ പറയുന്നുണ്ട്.  

സാദിനെതിരെ ദല്‍ഹി പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ശബ്ദ സന്ദേശത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് മര്‍ക്കസ് മേധാവി ഇതിനു മുമ്പും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.