×
login
മണിപ്പൂരില്‍ വീണ്ടും അക്രമം; സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു

പ്രദേശത്ത് വിന്യസിച്ച സൈനികര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗവും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഇംഫാല്‍ : ഇംഫാലില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ അക്രമികള്‍ കത്തിച്ചതിനെ തുടര്‍ന്ന്  മലയോര സംസ്ഥാനമായ മണിപ്പൂരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

പ്രദേശത്ത് വിന്യസിച്ച സൈനികര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗവും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നേരത്തെ ഇളവ് നല്‍കിയിരുന്ന കര്‍ഫ്യൂ  കര്‍ശനമാക്കി.

പട്ടികവര്‍ഗ (എസ്ടി) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് ഈ മാസം  3 ന് സംഘടിപ്പിച്ച 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' വംശീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായതിന് ശേഷം ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവം. അക്രമത്തില്‍ ഇതിവരെ 70-ലധികം പേര്‍ കൊല്ലപ്പെട്ടു.


കഴിഞ്ഞ 19 ദിവസമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ്  ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.