login
ബംഗാളില്‍ ആക്രമണങ്ങള്‍ രൂക്ഷം; കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളായി; സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കി ആര്‍എസ്എസ്

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്.

കൊല്‍ക്കത്ത: ബംഗാളിലെ ആര്‍എസ്എസ് കാര്യാലയങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളാക്കി സംരക്ഷണമൊരുക്കി. തൃണമൂല്‍ അക്രമത്തിനിരയായ ബിജെപിക്കാര്‍ക്ക് പുറമേ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘകാര്യാലയങ്ങളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. മൂന്നുദിവസമായി തുടരുന്ന അക്രമസംഭവങ്ങളില്‍ രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തൃണമൂലുകാര്‍ ആക്രമിച്ച് തകര്‍ത്തു.

തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്. മേദിനിപ്പൂര്‍ പ്രദേശത്തെ നന്ദിഗ്രാം, പാന്‍സ്‌കുറ, കാന്തി തുടങ്ങി നിരവധി പ്രദേശത്തെ പ്രവര്‍ത്തകര്‍ ആണ് നിലവില്‍ ഖരഖ്പൂര്‍ കാര്യാലയത്തില്‍ അഭയം തേടിയിരിക്കുന്നത്. ബംഗാളിലെ ഇരുന്നൂറില്‍ അധികം സ്ഥലങ്ങളില്‍ നിന്നാണ് രാഷ്ട്രീയ സ്വയം സേവകസംഘം ആരംഭിച്ച ഹെല്പ് ലൈന്‍ പോര്‍ട്ടലിലേക്ക്  സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പരാതികള്‍ ലഭിച്ചിട്ടുള്ളത്.

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.