×
login
കോവിഡിനെ പൂട്ടാന്‍ യോഗിസര്‍ക്കാര്‍ നല്‍കിയ മരുന്ന് രഹസ്യമാക്കിവെച്ചെന്ന യുഎസ് വൈറോളജിസ്റ്റിന്‍റെ നുണപ്രചരണം യോഗിയെ വീഴ്ത്താനോ?

കോവിഡ് 19 വ്യാപകമാകുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിച്ച മരുന്നിന്‍റെ വിവരം യോഗി സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചെന്ന യുഎസിലെ വൈറോളജിസ്റ്റിന്‍റെ ആരോപണം തെറ്റാണെന്ന് ഡോക്ടര്‍മാരും മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

ന്യൂദല്‍ഹി: കോവിഡ് 19 വ്യാപകമാകുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപയോഗിച്ച മരുന്നിന്‍റെ വിവരം യോഗി സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചെന്ന യുഎസിലെ വൈറോളജിസ്റ്റിന്‍റെ ആരോപണം തെറ്റാണെന്ന് ഡോക്ടര്‍മാരും മാധ്യമങ്ങളും  ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ യുപി സര്‍ക്കാരിനെ സഹായിച്ച ഇവെര്‍മെക്ടിന്‍ എന്ന മരുന്നിനെക്കുറിച്ചുള്ള വിവരം യോഗി സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചെന്ന യുഎസിലെ വൈറോളജിസ്റ്റ് ഡോ.റോബര്‍ട്ട് മലോണിന്‍റെ വാദം ഇതോടെ പൊളിയുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും യോഗിയെ വീഴ്ത്താന്‍ നടക്കുന്ന വന്‍ ഗൂഡാലോചനകളുടെ ഭാഗമാണോ ജനപ്രിയമായ ജോ റോഗന്‍ ഷോയില്‍ ഡോ. റോബര്‍ട്ട് മലോണ്‍ നടത്തിയ ഈ ആരോപണമെന്നും സംശയിക്കപ്പെടുന്നു. 

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ എന്ത് ആരോപണവും രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആരോപണപ്രത്യാരോപണങ്ങളുടെ കുരുതിക്കളമായി യുപി മാറിയിരിക്കുന്നു. വെറുതെ ആരോപണം ഉന്നയിക്കുക. അത് പിന്നീട് വസ്തുതകളുടെ വെളിച്ചത്തില്‍ തെറ്റാണെന്ന് തെളിഞ്ഞാലും പ്രശ്നമില്ല. ആരോപണം സമൂഹമാധ്യമങ്ങളിലൂടെ പരമാവധി പേരില്‍ എത്തിക്കുന്നതോടെ ശത്രുവിനെ മുറിവേല്‍പ്പിക്കുക എന്ന ദൗത്യം വിജയിക്കുകയാണ്. അതിന്‍റെ ഭാഗം തന്നെയാണ് യോഗി സര്‍ക്കാരിനെതിരെ അമേരിക്കയിലെ ഡോ. മലോണിന്‍റെ ഈ ആരോപണവും. 

ഏറ്റവും വലിയ സംസ്ഥാനമായിട്ടുകൂടി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറവായിരുന്നു എന്നത് വസ്തുതയാണ്. എന്താണ് ഇതിന് കാരണമെന്ന് പലര്‍ക്കും അറിയില്ല. അത് കോവിഡ് ചികിത്സാ പദ്ധതില്‍ ഇവര്‍മെക്ടിന്‍ എന്ന മരുന്ന് ഉള്‍പ്പെടുത്തിയതുകൊണ്ടാണെന്ന് പറയപ്പെടുന്നു. കോവിഡിന്‍റെ പ്രാരംഭലക്ഷ്ണങ്ങളുള്ളവരില്‍ ഇത് നല്‍കിയതോടെ കോവിഡ് പോസിറ്റിവിറ്റി കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകരമായതായാണ് റിപ്പോര്‍ട്ട്.

ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന ജനപ്രിയ പോഡ് കാസ്റ്റിലാണ് ഡോ. മലോണ്‍ യുപി സര്‍ക്കാരിനെതിരെ ഈ ആരോപണം ഉന്നയിച്ചത്. 'അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതേ തുടര്‍ന്ന് യുപിയിലെ കോവിഡ് ചികിത്സാരീതിയെക്കുറിച്ചുള്ള വിവരം പുറത്തുവിടാതിരിക്കാന്‍ ധാരണയായി'.

എന്നാല്‍ ഡോ. മലോണിന്‍റെ ഈ വാദം തെറ്റാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം 2021 മെയ് 12ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിപുലമായ തോതില്‍ ഇവര്‍മെക്ടിന്‍ ഉപയോഗിച്ചതിനാല്‍ ഉത്തര്‍പ്രദേശില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെന്നും കോവിഡ് മരണനിരക്ക് കുറഞ്ഞെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. ആഗ്രയില്‍ ആദ്യ കോവിഡ് 19 ബാധയുണ്ടായപ്പോള്‍ തന്നെ യുപിയിലെ ആരോഗ്യവകുപ്പ് അവരുടെ ചികിത്സയില്‍ ഇവെന്‍മെക്ടിനും ഡോക്‌സിസൈക്ലിനും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ കോവിഡ് നിരീക്ഷണ ഓഫീസറായ വികാസേന്ദു അഗര്‍വാളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്: 'കോവിഡ് ചികിത്സയ്ക്ക് വിപുലമായ തോതില്‍ ഇവെര്‍മെക്ടിന്‍ ഉപയോഗിച്ച സംസ്ഥാനം ഇന്ത്യയില്‍ ഉത്തര്‍പ്രദേശാണ്. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ ഡോ.അന്‍ഷുല്‍ പരീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ് സംശയിക്കുന്ന രോഗികള്‍ക്കെല്ലാം ഇവെര്‍മെക്ടിന്‍ നല്‍കി. ഇതില്‍ ആര്‍ക്കും പിന്നീട് കോവിഡ് വന്നില്ലെന്നും മനസ്സിലായി.'

ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ കോവിഡ് ചികിത്സയില്‍ ഇവെര്‍മെക്ടിന്‍റെ ഉപയോഗം രഹസ്യമാക്കി വെച്ചിട്ടില്ലെന്നതാണ്. 2020 ആഗസ്തില്‍ ദേശീയ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് മൂന്ന് ദിവസത്തേക്ക് 12മില്ലിഗ്രാം ഇവെര്‍മെക്ടിന്‍ നല്‍കിയതായി ആഗ്ര മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങും പറയുന്നു. 'ഇതേ തുടര്‍ന്ന് നാലാമത്തെയും അഞ്ചാമത്തെയും ദിവസം കോവിഡ് ടെസറ്റ് ചെയ്യും. ജയിലിലും ഇവെര്‍മെക്ടിന്‍ ഉപയോഗിച്ചത് നല്‍ ഫലമുണ്ടാക്കി. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ഇത് സഹായിച്ചു.'- ആഗ്ര മജിസ്‌ട്രേറ്റ് പറയുന്നു.

ഇതിനു പുറമെ ഡോക്ടര്‍മാരും രോഗികളും അവരുടെ അനുഭവങ്ങളിലും ഇവെര്‍മെക്ടിന്‍റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഡോക്ടറായ അറ്റീന്‍ഡ്രിയോ പങ്കുവെച്ച കുറിപ്പില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോവിഡ് ചികിത്സയില്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് തുറന്നടിക്കുന്നു. 'ഞങ്ങള്‍ക്ക് ചികിത്സയുടെ ഭാഗമായി ഇവെര്‍മെക്ടിന്‍ നല്‍കിയിരുന്നത് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.'-ഡോക്ടര്‍ പറയുന്നു.

മറ്റൊരു കോവിഡ് രോഗിയായ അഷ്‌ലീല്‍ ലോണ്ട പറയുന്നത് തനിക്ക് 2021 മാര്‍ച്ചില്‍ കോവിഡ് വന്നപ്പോള്‍ മെഡിക്കല്‍ വിദ്ഗധര്‍ വീട്ടില്‍ എത്തിയെന്നും ഇവെര്‍മെക്ടിനും അസിത്രോമൈസിനും നല്‍കിയതായും അദ്ദേഹം ട്വിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വീടുകളിലൊ ആശുപത്രികളിലൊ ഒറ്റപ്പെട്ട് കഴിയുന്ന കോവിഡ് രോഗികള്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പര്‌സ്യമാക്കിക്കൊണ്ട് തന്നെയാണ് ഇവെര്‍മെക്ടിനുള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കിയിട്ടുള്ളത്. ഇതെല്ലാം അമേരിക്കന്‍ വൈറോളജിസ്റ്റ് ഡോ. റോബര്‍ട്ട് മലോണ്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും യോഗിയെ വീഴ്ത്താന്‍ വന്‍ ഗൂഡാലോചന നടക്കുന്നതിന്‍റെ ഭാഗമാണോ ജോ റോഗന്‍ ഷോയില്‍ ഡോ. റോബര്‍ട്ട് മലോണ്‍‍ നടത്തിയ ഈ ആരോപണമെന്നും സംശയിക്കപ്പെടുന്നു.

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.