×
login
സമുദ്ര സഹകരണത്തിന്റെ വിപുലമായ വിഷയങ്ങള്‍ ചര്‍ച്ചാകും; ഫ്രഞ്ച് നാവികസേന കപ്പലുകളുടെ കൊച്ചി സന്ദര്‍ശനം മാര്‍ച്ച് 23ന്

റിയർ അഡ്മിറൽ ഇമ്മാനുവൽ സ്‌ലാർസ് (ALINDIEN), ക്യാപ്റ്റൻ ഇമ്മാനുവൽ മൊകാർഡ്, ലെഫ്റ്റനന്റ് കമാൻഡർ ജിസ്‌ലെയ്ൻ ഡെലിപ്ലാങ്ക് എന്നിവർ 23 മാർച്ച് 06 ന് ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ജെ സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ഇരു നാവികസേനകൾ തമ്മിലുള്ള സമുദ്ര സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ന്യൂദല്‍ഹി: ഫ്രഞ്ച് നാവികസേനയുടെ കപ്പലായ 'FS Dixmude' എന്ന ആംഫീബിയസ് ഹെലികോപ്റ്റർ വാഹിനിയും 'La Fayette' ഫ്രിഗേറ്റും 2023 മാർച്ച് 06 മുതൽ 10 വരെ 'Jeanne d'Arc'-ൻറ്റെ പ്രദക്ഷിണ ദൗത്യത്തിന്റെ ഭാഗമായി കൊച്ചി സന്ദർശിക്കുന്നു.

റിയർ അഡ്മിറൽ ഇമ്മാനുവൽ സ്‌ലാർസ് (ALINDIEN), ക്യാപ്റ്റൻ ഇമ്മാനുവൽ മൊകാർഡ്, ലെഫ്റ്റനന്റ് കമാൻഡർ ജിസ്‌ലെയ്ൻ ഡെലിപ്ലാങ്ക് എന്നിവർ 23 മാർച്ച് 06 ന് ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ജെ സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ഇരു നാവികസേനകൾ തമ്മിലുള്ള സമുദ്ര സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.


ഈ സന്ദർശന വേളയിൽ, ഫ്രഞ്ച് സംഘം ദക്ഷിണ നേവൽ കമാൻഡിന്റെ പ്രൊഫഷണൽ പരിശീലന സ്കൂളുകളും കപ്പലുകളും സന്ദർശിച്ചു. 'ക്രോസ്-ട്രെയിനിംഗ്' സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ, സാമൂഹിക ഇടപെടലുകൾ എന്നിവ സന്ദർശനത്തിൽ ഉൾപ്പെടും.  ഫ്രഞ്ച് സൈന്യം ഇന്ത്യൻ സൈന്യവുമായി സംയുക്ത സൈനികാഭ്യാസവും നടത്തും.

ഇന്തോ പസഫിക് മേഖലയിലെ പ്രാദേശിക സമുദ്ര സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണ് ഇന്തോ-ഫ്രഞ്ച് നാവിക സഹകരണം. ഫ്രഞ്ച് കപ്പലുകളുടെ സന്ദർശനം ശക്തമായ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

    comment

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.