×
login
കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് വിക്കിപീഡിയ‍; സിനിമ ഇസ്ലാം വിദ്വേഷമാണെന്ന് കൂടി പറയാമായിരുന്നില്ലേയെന്ന് ആഞ്ഞടിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി

വിവേക് അഗ്നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കൂട്ടപ്പലായനത്തിന്‍റെ കൃത്യതയില്ലാത്ത കഥപറച്ചിലാണെന്നും ഇതില്‍ കഥാംശം കൂടി കലര്‍ന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിമര്‍ശനം. കഥയില്‍ നിറയെ കൃത്യതയില്ലായ്മ ഉണ്ടെന്ന് വിക്കിപീഡിയ വിശേഷിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഈ സിനിമ കഥാംശം കൂടി കൂടിക്കലര്‍ന്ന കഥപറച്ചില്‍ ആണെന്നും വിക്കിപീഡിയ വിമര്‍ശിക്കുന്നു.

ന്യൂദല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കൂട്ടപ്പലായനത്തിന്‍റെ കൃത്യതയില്ലാത്ത കഥപറച്ചിലാണെന്നും ഇതില്‍ കഥാംശം കൂടി കലര്‍ന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിമര്‍ശനം. ഇസ്ലാമിക തീവ്രവാദികളെ പേടിച്ച് കശ്മീരില്‍ നിന്നും കൂട്ടപ്പലായനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകളുടെ കഥയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്. എന്നാല്‍ ഈ കഥയില്‍ നിറയെ കൃത്യതയില്ലായ്മ ഉണ്ടെന്ന് വിക്കിപീഡിയ വിശേഷിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഈ സിനിമ കഥാംശം കൂടി കൂടിക്കലര്‍ന്ന കഥപറച്ചില്‍ ആണെന്നും വിക്കിപീഡിയ വിമര്‍ശിക്കുന്നു.

വിക്കിപീഡിയയുടെ വിവാദ പരാമര്‍ശം ഇതാണ്: "കശ്മീര്‍ ഫയല്‍സ് 1990ലെ കൂട്ടപ്പലായനത്തെയാണ് വംശഹത്യയായി ചിത്രീകരിച്ചിരിക്കുന്നത്. ഈയൊരു സങ്കല്‍പം കൃത്യമല്ലെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് ഒരു ഗൂഢാലോചനാസിദ്ധാന്തത്തിന്‍റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു."

ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചാണ് വിവേക് അഗ്നി ഹോത്രി ട്വിറ്ററില്‍ കുറിച്ചത്: "പ്രിയ വിക്കിപീഡിയ, നിങ്ങള്‍ ഒരു കാര്യം കൂടി എഴുതാന്‍ മറന്നു...ഇത് ഇസ്ലാം വിദ്വേഷം (ഇസ്ലാമോഫോബിയ) നിറഞ്ഞ പ്രചാരണമാണ്.... സംഘി...അന്യാഭിപ്രായ വിരോധികള്‍.....തുടങ്ങിയവ...നിങ്ങളുടെ മതേതര വിശ്വാസ്യത നിങ്ങള്‍ കളഞ്ഞുകുളിച്ചു....വേഗം പോയി...ഇനിയും വെട്ടും തിരുത്തും വരുത്തൂ"


കശ്മീര്‍ ഫയല്‍സ് 50 ദിവസം സത്യത്തിന്‍റെ വിജയം എന്ന പേരില്‍ വിവേക് അഗ്നിഹോത്രി ആഘോഷിച്ചിരുന്നു. "ഇന്ന് കശ്മീര്‍ ഫയല്‍സ് തിയറ്ററില്‍ 50 ദിവസം തികച്ചു. ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇത് സത്യത്തിന്‍റെ വിജയമാണ്. ഇത് ജനങ്ങളുടെ സിനിമയാണ്. "- ഇതാണ് വിവേക് അഗ്നിഹോത്രി അന്ന് കുറിച്ചത്. അതിന് ശേഷമാണ് വിക്കിപീഡിയ കശ്മീര്‍ ഫയല്‍സ് കെട്ടുകഥ നിറഞ്ഞ ആഖ്യാനമാണെന്നും 1990ലെ കൂട്ടപ്പലായനത്തെ കശ്മീര്‍ ബ്രഹ്മണരുടെ വംശഹത്യയായി ചിത്രികരിച്ചത് വസ്തുതാവിരുദ്ധമാണെന്നും വിമര്‍ശിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.