×
login
കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ; യാത്രയിലുടനീളം സായുധ കമാന്‍ഡോകള്‍

രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ എല്ലാ സമയവും വിവേകിന് സിആര്‍പിഎഫ് സംരക്ഷണം നല്‍കും.

മുംബൈ: രാജ്യത്ത് വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേദ് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ചിത്രം പുറത്തുവന്നതിനു ശേഷം ഇസ്ലാമിക മതമൗലികവാദികളില്‍ നിന്ന് ഭീഷണി ശക്തമായതോടെയാണ് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയത്. നാലോ അഞ്ചോ സായുധ കമാന്‍ഡോകളാകും വിവേകിനൊപ്പം ഉണ്ടാവുക. രാജ്യത്ത് യാത്ര ചെയ്യുമ്പോള്‍ എല്ലാ സമയവും വിവേകിന് സിആര്‍പിഎഫ് സംരക്ഷണം നല്‍കും.

ചിത്രം ആറ് ദിവസങ്ങള്‍കൊണ്ട് 87.40 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. കോവിഡാനന്തര കാലഘട്ടത്തില്‍ ഒരു ബോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. നിര്‍മ്മാണ കമ്പനിയായ സീ സ്റ്റുഡിയോയാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.  


ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.

സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്‌നിഹോത്രിയുടെ കാലില്‍ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും, വിവേക് അഗ്‌നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു..

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.