ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ തന്‍റെ പിന്നാക്ക ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും കുടുംബവും. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്.
ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ (ഇടത്ത്)
മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ തന്‍റെ പിന്നാക്ക ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും കുടുംബവും. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം സമീര്‍ വാങ്കഡെ മുസ്ലിമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്തായാലും ഇതിന്‍റെ പേരില്‍ സമീര്‍ വാങ്കഡെയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ ഹല്‍ദാര്‍ ഉറപ്പ് നല്‍കി.
'ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഡിപാര്‍ട്‌മെന്‍റിന് അഭിമാനമുണ്ടാക്കുന്ന രീതിയില്‍ ജോലി ചെയ്യുകയാണ്. ഒരു മന്ത്രിക്ക് ഒരു ഉദ്യോഗസ്ഥനെ ഇതുപോലെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ കഴിയുമോ? എന്ത് തരം സന്ദേശമാണ് ഇത് സമൂഹത്തിന് നല്‍കുന്നത്? തന്റെ രഹസ്യ അജണ്ട നടപ്പിലാക്കാന്‍ മഹാരാഷ്ട്രയിലെ ഒരു മന്ത്രി വാങ്കഡെയെ വ്യക്തിപരമായി ആക്രമിക്കുകയാണ്.'- മന്ത്രി നവാബ് മാലിക്ക് വാങ്കഡേയ്‌ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്നതിനെ വിമര്‍ശിച്ച് ഹല്‍ദാര്‍ പറഞ്ഞു. എന്തായാലും ഈ പ്രശ്‌നം പരിശോധിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഹല്‍ദാര്‍ പറഞ്ഞു. വാങ്കഡേ സംസ്ഥാന സര്‍ക്കാരിന് കളങ്കം വരുത്തുമെന്നും ഹല്‍ദാര്‍ ആരോപിച്ചു.
സമീർ വാങ്കഡെ മുസ്ലീമാണെന്നും ജോലി സംവരണം ലഭിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് വ്യാജ രേഖ ചമച്ചതാണെന്നും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി വാങ്കഡെ മുസ്ലിമാണെന്ന് കാണിക്കുന്ന ഒരു ജനന സർട്ടിഫിക്കറ്റ് നവാബ് മാലിക് ട്വീറ്റ് ചെയ്തിരുന്നു. ഇത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണെന്ന് സമീര്‍ വാങ്കഡെയുടെ കുടുംബം ആരോപിച്ചിരുന്നു.
നേരത്തെ സമീർ വാങ്കഡെയുടെ ആദ്യ വിവാഹഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വ്യത്യസ്ത സമുദായങ്ങളിൽ നിന്ന് വിവാഹിതരായ തന്‍റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് മുസ്ലീം ആചാരമനുസരിച്ച് വിവാഹം നടത്തിയതെന്നും അല്ലാതെ താൻ മതം മാറിയിട്ടില്ലെന്നും വാങ്കഡെ വിശദീകരിച്ചിരുന്നു. വാങ്കഡെ ആദ്യം വിവാഹം കഴിച്ചത് ഒരു മുസ്ലിം വനിതയെയായിരുന്നു. ഇത് വിവാഹമോചനത്തില്‍ കലാശിച്ചതോടെയാണ് രണ്ടാമത് മറാഠി നടി ക്രാന്തി റെഡ്കറെ വിവാഹം ചെയ്തത്.
ഇതിന് പിന്നാലെ അഭിഭാഷകനായ ജയേഷ് വാനി വാങ്കഡെ വ്യാജ രേഖ ചമച്ചതിനെതിരെ പരാതി നൽകി. എൻസിബി വെബ്സൈറ്റ് പ്രകാരം അദ്ദേഹത്തിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് കെ വാങ്കഡെ എന്നാണ് രേഖയിൽ കാണിക്കുന്നത്. എന്നാല്‍ തന്‍റെ പേര് ദാവൂദ് എന്നല്ലെന്നും താന്‍ ഹിന്ദുവാണെന്നും വാങ്കഡെയുടെ അച്ഛന്‍ വിശദീകരിച്ചിരുന്നു.
മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ
ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്‌നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി