×
login
തീവ്രവാദികളെ നേരിടാന്‍ ഗ്രാമീണര്‍ക്ക് തോക്ക് എന്ന മോദിയുടെ പദ്ധതി വിജയം; രജൗറി‍യിലെ തീവ്രവാദികളെ വെടിവെച്ച് ഓടിച്ച് ഗ്രാമീണനായ ബാല്‍ കിഷന്‍

കശ്മീരിലെ തീവ്രവാദികളെ നേരിടാന്‍ ജനങ്ങള്‍ക്ക് സ്വരക്ഷയ്ക്കായി തോക്ക് കൊടുത്ത കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിജയത്തിലേക്ക്. കഴിഞ്ഞ ദിവസം രജൗറിയിലാണ് ഈ പദ്ധതി വിജയമാണെന്ന് തെളിയിക്കുന്ന സംഭവം അരങ്ങേറിയത്. തീവ്രവാദികളുടെ ഒരു സംഘം രജൗറിയില്‍ ആക്രമണം നടത്തി ആറ് പേരെ വധിക്കുകയും 11 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ തീവ്രവാദിസംഘത്തെ ഒടുവില്‍ തുരത്തിയത് ബാല്‍ കിഷന്‍ എന്ന സാധാരണക്കാരന്‍.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ ഗ്രാമീണര്‍ക്ക് തോക്ക് നല്‍കുന്ന മോദി സര്‍ക്കാരിന്‍റെ പദ്ധതി  പതുക്കെ വിജയം കാണുകയാണ്. കഴിഞ്ഞ  ദിവസം ആറ് പേരെ വധിക്കുകയും  11 പേരെ പരിക്കേല്‍പ്പിക്കുകയും  ചെയ്ത ഭീകരരുടെ സംഘത്തെ  തോക്കുപയോഗിച്ച് തുരത്തിയത് മോദി സര്‍ക്കാര്‍  രൂപം  നല്‍കിയ  ഗ്രാമ പ്രതിരോധ സേനയിലെ  ഒരു  സാധാരണക്കാരന്‍- ബാല്‍ കിഷന്‍. ഇദ്ദേഹം  ധൈര്യത്തോടെ സര്‍ക്കാര്‍ നല്‍കിയ 303 റൈഫിള്‍സ് എടുത്ത് തീവ്രവാദികള്‍ക്ക് നേരെ നിറയൊഴിച്ചതോടെ ഭീകരര്‍ ചിതറിയോടുകയായിരുന്നു. സൈന്യം വന്നു എന്ന് കരുതിയാണ് ഭീകരരുടെ സംഘം ഓടി രക്ഷപ്പെട്ടത്. പക്ഷെ ഇതോടെ ഈ പദ്ധതി പതുക്കെ വിജയിക്കുന്നതിന്‍റെ ശുഭലക്ഷണങ്ങളാണ് കാണുന്നത്. 

 ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത ഗ്രാമ പ്രതിരോധ ഭടന്മാരുടെ സംഘത്തിലെ അംഗമാണ് ബാല്‍ കിഷന്‍. ഗ്രാമപ്രതിരോധ ഭടന്മാര്‍ക്ക് സര്‍ക്കാര്‍ തന്നെ തോക്ക്  ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുന്നുണ്ട്.  രണ്ട് വീടുകളില്‍ ആക്രമണങ്ങള്‍ നടത്തിയ ശേഷം മൂന്നാമത്തെ വീട് ലക്ഷ്യം വെയ്ക്കുകയായിരുന്നു തീവ്രവാദികള്‍. അതിനിടെ ബാല്‍ കിഷന്‍ ജനങ്ങളെ  സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ 303 റൈഫിള്‍സ്  കയ്യിലേന്തി തീവ്രവാദികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ തുടങ്ങി.  

"വെടിവെയ്പ് കേട്ട് ഞാന്‍  എന്‍റെ തോക്കെടുക്കാന്‍ വീട്ടിലേക്കോടി. ഞാന്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതോടെ തീവ്രവാദികള്‍ സുരക്ഷാസേന സ്ഥലത്തെത്തി എന്ന് കരുതി ജീവനും കൊണ്ട് ഭയന്നോടി. തീവ്രവാദികള്‍ നിറയൊഴിച്ച വീടുകളിലേക്ക് ഞാന്‍  കുതിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു. "- ബാല്‍ കിഷന്‍ സ്വന്തം അനുഭവം വിവരിച്ചു.  

"ആദ്യം ഞാന്‍ ഭയന്നിരുന്നു. എന്‍റെ ജനങ്ങളെ രക്ഷിക്കണമെന്ന് ചിന്ത വന്നു. ഞാന്‍ സര്‍വ്വധൈര്യവും സംഭരിച്ച് വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു. ഞാന്‍ മരിച്ചാലും തീവ്രവാദികളെ കൊന്നിട്ടേ മരിക്കൂ എന്നായിരുന്നു ചിന്ത. ഞാന്‍ പുറത്തുവന്ന് തോക്കെടുത്ത് വെടിവെച്ചില്ലായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ പേരെ  വധിച്ചേനെ. വൈകാതെ സൈനികര്‍ എത്തിയതോടെ സമാധാനമായി."- ബാല്‍ കിഷന്‍ പറഞ്ഞു.  

ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ഗ്രാമങ്ങളിലുള്ള ഗ്രാമവാസികളില്‍ സ്വമേധയാ മുന്നോട്ട് വരുന്നവരെ ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സംഘമാണ് ഗ്രാമ പ്രതിരോധ ഗാര്‍ഡുകള്‍. ഇവര്‍ക്ക് തോക്ക് നല്‍കും, അവശ്യമായ പരിശീലനവും നല്‍കും.  സര്‍ക്കാര്‍ ഉയര്‍ത്തിയ അടിസ്ഥാന സൗകര്യങ്ങളും മറ്റും കേടുപാടുകൂടാതെ സംരക്ഷിക്കാനും ഇവര്‍ക്ക് ബാധ്യതയുണ്ട്. രാവും പകലും ഇവര്‍ ഗ്രാമങ്ങളിലും പരിസരങ്ങളിലും നിരീക്ഷണം നടത്തും. തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നുവരുന്നുണ്ടോ എന്നും പരിശോധിക്കും. ഗ്രാമവാസികളുടെ പ്രാഥമിക സംരക്ഷണം ഗ്രാമത്തില്‍ നിന്നുള്ളവരെ തന്നെ ഉപയോഗിച്ച് നിര്‍വ്വഹിക്കുക എന്ന പരീക്ഷണ പദ്ധതിയാണ് ഗ്രാമ പ്രതിരോധ ഗാര്‍ഡുകള്‍ 2022 ആഗസ്ത് 15നാണ്  നിലവില്‍ വന്നത്. ഈ ഗ്രാമവാസികളായ കാവല്‍ക്കാര്‍ സേനയുമായും പൊലീസുമായും രഹസ്യാന്വേഷണ വിഭാഗവുമായും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് വിഭാവനം ചെയ്യുന്നത്.  മോദി സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഗ്രാമ പ്രതിരോധ സേന നിലവില്‍ വന്നത്. ഇവര്‍ക്ക് മാസം 4500 രൂപ വെച്ച് ശമ്പളവും നല്‍കുന്നു.


തീവ്രവാദികള്‍ ആറ് പേരെ വധിച്ച രജൗറിയില്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സന്ദര്‍ശിച്ചു. രണ്ടു കുട്ടികളടക്കം ആറ് പേരെയാണ് തീവ്രവാദികള്‍ വധിച്ചത്. നിയന്ത്രിത സ്ഫോടനോപകരണം (ഐഇഡി) ഉപയോഗിച്ച് തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. മരിച്ചവരില്‍ നാലും  അഞ്ചും വയസ്സായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നു. തീവ്രവാദികള്‍ക്കെതിരെ വൈകാതെ പകരം വീട്ടുമെന്ന് സ്ഥലത്ത് പ്രതിഷേധിച്ച മരിച്ചവരുടെ ബന്ധുക്കളോട് മനോജ് സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം വീതവും മരിച്ചവരുടെ കുടുംബങ്ങള്‍ പത്ത് ലക്ഷം വീതവും പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കും.  

 

 

 

 

    comment

    LATEST NEWS


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


    "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


    ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.