×
login
പ്രസംഗത്തിനിടെ വെള്ളം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ; ഗ്ലാസുമായി കുപ്പിവെള്ളം വേദിയിലെത്തി നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍; കൈയടി (വീഡിയോ)

എന്‍എസ്ഡിഎല്ലിന്റെ രജതജൂബിലിയോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിലാണ് പരിപാടി നടന്നത്.

ന്യൂദല്‍ഹി: പരിപാടിക്കിടെ പ്രസംഗിക്കവേ ദാഹജലം ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് വേദിയിലെത്തി വെള്ളം നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) മാനേജിംഗ് ഡയറക്ടര്‍ പത്മജ ചുന്ദ്രുവിനാണ് കുപ്പി വെള്ളം വേദിയിലെത്തി നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സദസിന്റേയും സോഷ്യല്‍ മീഡിയയുടേയും പ്രശംസ നേടിയത്. പത്മജ ആംഗ്യത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞതോടെ മന്ത്രിക്കായി സദസില്‍ നിന്ന് നിറഞ്ഞ കൈയടി ഉയര്‍ന്നു.

എന്‍എസ്ഡിഎല്ലിന്റെ രജതജൂബിലിയോടനുബന്ധിച്ച് ശനിയാഴ്ച മുംബൈയിലാണ് പരിപാടി നടന്നത്. മന്ത്രി നിര്‍മല സീതാരാമന്‍ ചടങ്ങില്‍ പങ്കെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്കായി എന്‍എസ്ഡിഎല്‍ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി മാര്‍ക്കറ്റ് കാ ഏകലവ്യ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എന്‍എസ്ഡിഎല്ലിന്റെ 25 വര്‍ഷത്തെ നീണ്ട യാത്രയെ അനുസ്മരിക്കുന്ന തപാല്‍ സ്റ്റാമ്പും കവറും ചടങ്ങില്‍ പ്രകാശനം ചെയ്തു.


    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.