×
login
പുതിയ പാര്‍ലമെന്‍റ് മന്ദിരം ‍‍പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്ന് എഐയുഡിഎഫ് നേതാവ് റഫീഖുള്‍ ഇസ്ലാം‍‍

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിഎഐയുഡിഎഫ് നേതാവ് റഫീഖുള്‍ ഇസ്ലാം.

ഗുവാഹത്തി; പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി  ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിഎഐയുഡിഎഫ് നേതാവ് റഫീഖുള്‍ ഇസ്ലാം.  

രാഷ്ട്രപതി രാജ്യത്തുള്ളപ്പോള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ല. അതിനാല്‍ ഈ പരിപാടിയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല.- റഫീഖുള്‍ ഇസ്ലാം പറയുന്നു.  


രാഷ്ട്രപതി പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ ഞങ്ങളുടെ പാര്‍ട്ടി പങ്കെടുക്കുകയുള്ളൂ. - റഫീഖുള്‍ ഇസ്ലാം പറഞ്ഞു. 

പ്രധാനമന്ത്രിയും ലോക് സഭാ സ്പീക്കറും ചേര്‍ന്ന് മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ക്ഷണക്കത്തുകള്‍ അയച്ചു കഴിഞ്ഞു. അതിനിടയിലാണ് പുതിയ വിവാദം.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.