×
login
രൂപ‍യുടെ മൂല്യമിടിയുന്നു എന്ന രാഹുലിന്‍റെ മുതലക്കണ്ണീര്‍; ഇപ്പോള്‍ രൂപ ഡോളറിനെ തളച്ചു;ഇനി രാഹുല്‍ ഗാന്ധി ജോ‍ഡോയില്‍ എന്ത് പറയും?

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ചായിരുന്നു. അതിന് നിര്‍മ്മല സീതാരാമന്‍ മറുപടിയും പറഞ്ഞിരുന്നു- രൂപയുടെ മൂല്യം ഇടിയുന്നതല്ല, പകരം ഡോളര്‍ ശക്തിപ്പെടുന്നതാണ്. വെള്ളിയാഴ്ച ഡോളര്‍ ദുര്‍ബലമാകാന്‍ തുടങ്ങിയതോടെ രൂപ കുതിച്ചുകയറുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം.

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ചായിരുന്നു. അതിന് നിര്‍മ്മല സീതാരാമന്‍ മറുപടിയും പറഞ്ഞിരുന്നു- രൂപയുടെ മൂല്യം ഇടിയുന്നതല്ല, പകരം ഡോളര്‍ ശക്തിപ്പെടുന്നതാണ്. അപ്പോള്‍ ലിബറല്‍-കമ്മ്യൂണിസ്റ്റ്-ജിഹാദി മീഡിയകള്‍ നിര്‍മ്മല സീതാരാമനെ എണ്ണയില്‍ വറുക്കുകയായിരുന്നു. അതിന് മുന്‍പന്തിയില്‍ നില്‍ക്കുകയായിരുന്നു എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ പി.ചിദംബരം എന്ന സാമ്പത്തിക വിദഗ്ധനായ കോണ്‍ഗ്രസ് നേതാവ്.  

ഇപ്പോള്‍ വെള്ളിയാഴ്ച പൊരുള്‍ പുറത്തുവന്നു. അമേരിക്കയില്‍ പണപ്പെരുപ്പം കുറയുകയും സാധനങ്ങളുടെ വിലക്കയറ്റത്തിന് തെല്ല് ശമനവും ഉണ്ടായതോടെ ഇനിയും ഡോളറിന്‍റെ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്‍റെ പലിശനിരക്ക് പല കുറി വര്‍ധിപ്പിച്ചതാണ് ഡോളര്‍ ശക്തിപ്പെടാന്‍ കാരണമായത്. അതോടെ രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ കൂപ്പുകുത്താന്‍ തുടങ്ങി. എന്നാല്‍ വെള്ളിയാഴ്ച ഡോളര്‍ ദുര്‍ബലമാകാന്‍ തുടങ്ങിയതോടെ രൂപ കുതിച്ചുകയറുകയായിരുന്നു.  ഒരൊറ്റ ദിവസം ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതില്‍ റെക്കോഡിട്ടു രൂപ. വെള്ളിയാഴ്ച മാത്രം ഡോളറിനെതിരെ രൂപ 71 പൈസയുടെ നേട്ടമുണ്ടാക്കി. വിപണി അടയ്ക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 81.40 രൂപയില്‍ നിന്നും 80.69 രൂപയായി മാറി.  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്രയും വലിയ നേട്ടം ഡോളറിനെതിരെ രൂപ നേടുന്നത് ഇതാദ്യം.  

വ്യാഴാഴ്ചയും രൂപ ഏഴ് പൈസ കയറിയിരുന്നു. ഇനി വരും നാളുകളില്‍ രൂപയുടെ മൂല്യം കയറുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര തീരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തിയതേയുള്ളൂ. ഇനി രൂപയെക്കുറിച്ച് രാഹുല്‍ ഗാന്ധി എന്ത് പറയും? 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.