മുംബൈ: റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ ഉദ്ധവ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അയയ്ക്കുമ്പോള്‍ സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു: “ഈ അറസ്റ്റില്‍ അനീതിയില്ല”.
ഏതാനും ദിവസം തലോജ ജയിലില്‍ കിടന്ന ശേഷം പിന്നീട് സുപ്രീംകോടതി വിധിപ്രകാരം അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306 (ആത്മഹത്യാപ്രേരണ), 307 (വധശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചത്. 2018ല്‍ ഇന്റീരിയല്‍ ഡിസൈനറായ അന്വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ്. അന്ന് അറസ്റ്റില്‍ ബിജെപി പ്രതിഷേധിച്ചപ്പോഴായിരുന്നു ‘ഈ അറസ്റ്റില്‍ അനിതിയില്ലെന്ന്’ ചൂണ്ടിക്കാട്ടി സഞ്ജയ് റൗത്ത് ട്വിറ്ററില്‍ പ്രതികരിച്ചത്. അന്ന് കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് തലനീട്ടി മുദ്രാവാക്യം വിളിച്ചാണ് അര്‍ണാബ് ജയിലിലേക്ക് പോയത്.
ഇപ്പോള്‍ സഞ്ജയ് റൗത്തിനെ പത്ര ചൗള്‍ കേസില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത് 14 ദിവസം ആര്‍തര്‍ ജയിലിലേക്കയക്കുമ്പോള്‍ സഞ്ജയ് റൗത്തിന്റെ പഴയ ട്വീറ്റ് ചര്‍ച്ചാവിഷയമാവുകയാണ്. 2020 നവമ്പര്‍ അഞ്ചിനായിരുന്നു അര്‍ണാബ് ഗോസ്വാമിയെ ജയിലില്‍ അയയ്ക്കുമ്പോള്‍ സഞ്ജയ് റൗത്ത് ഈ ട്വീറ്റ് നടത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷവും ഒമ്പതു മാസവും കഴിഞ്ഞപ്പോള്‍ ഇതേ ട്വീറ്റ് വീണ്ടും ചര്‍ച്ചയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: