×
login
ഒരേയിടത്തിൽ ഒരേസമയം കണ്ടുമുട്ടി ഉദ്ധവ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും; അൽപനേരംകൊണ്ട് ഹ്രസ്വ ചർച്ച, സംസാരം അടച്ചിട്ട മുറിയിലായിരുന്നില്ലെന്ന് താക്കറെ

ബിജെപി നേതാവിന്റെ സന്ദർശന വിവരമറിഞ്ഞ താക്കറെ കൂടിക്കാഴ്ച നടത്താനായി ഫട്നാവിസിനോട് അവിടെ തുടരാൻ അഭ്യർഥിക്കണമെന്ന് പി എ മിലിന്ദ് നർവേകറിനോട് നിർദേശിച്ചുവെന്നാണ് വിവരം.

മുംബൈ: കൊൽഹാപൂരിൽ പരസ്പരം കണ്ടുമുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസും. വെള്ളിയാഴ്ച രാവിലെ ജില്ലയിലെ പ്രളയബാധിത പ്രദേങ്ങൾ സന്ദർശിക്കുകയായിരുന്നു ഇരുവരും. ബിജെപി നേതാവിന്റെ സന്ദർശന വിവരമറിഞ്ഞ താക്കറെ കൂടിക്കാഴ്ച നടത്താനായി ഫട്നാവിസിനോട് അവിടെ തുടരാൻ അഭ്യർഥിക്കണമെന്ന് പിഎ മിലിന്ദ് നർവേകറിനോട് നിർദേശിച്ചുവെന്നാണ് വിവരം. 

തുടർന്ന് നടത്തിയ ഹ്രസ്വ ചർച്ചയിൽ സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങൾ ഇരുവരും സംസാരിച്ചു. ഈ പ്രദേശങ്ങളിൽ വീണ്ടും പ്രളയമുണ്ടാകാതിരിക്കാൻ ആവശ്യമായ ​ദീർഘകാലപദ്ധതി പരി​ഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ദുരിതാശ്വാസ നടപടികളെക്കുറിച്ച് ആലോചിച്ച് നടപ്പാക്കാൻ എത്രയുംവേ​ഗം യോ​ഗം വിളിച്ചുചേർക്കണമെന്നും ഫട്നാവിസ് ആവശ്യപ്പെട്ടു. 'ഞാൻ അവിടേക്ക് പോകുന്നതിനിടെ കാത്തുനിൽക്കാൻ ഫട്നാവിസിനോട് പറഞ്ഞു. 

ഞാൻ രാഷ്ട്രീയം കളിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങൾ സംസാരിച്ചത് എന്തുതന്നെയായാലും അത് പൊതു ഇടത്തിലായിരുന്നു. ഞങ്ങൾ അടച്ചിട്ട മുറിയിൽ ഒന്നും സംസാരിച്ചിട്ടില്ല. ഇപ്പോൾ തന്നെ ഞങ്ങൾ മൂന്നു പാർട്ടികൾ ഒരുമിച്ചാണ്. ഈ പ്രകൃതി ദുരന്തത്തെ മറികടക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ ബിജെപി പിന്തുണയ്ക്കുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ല'- കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചു. 

    comment

    LATEST NEWS


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.