×
login
കോവാക്സിനും ഉടന്‍ അടിയന്തര ഉപയോഗ പട്ടികയിലേക്ക്; കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ യജ്ഞത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

സെപ്റ്റബര്‍ 27ന് തങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭാരത് ബയോടെക് കൂടുതല്‍ വിവരങ്ങള്‍ റോളിങ് അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെയും വാക്സിനേഷന്‍ യജ്ഞത്തെയും അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനെ അന്താരാഷ്ട്ര അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ലോകാരോഗ്യ സംഘടനാ മേധാവി ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിനിടെയാണ് അദേഹം കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ഇതോടെ കോവാക്സിനെ എത്രയും വേഗം അടിയന്തര ഉപയോഗ പട്ടികയിലുള്‍പ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് ഏവരും.  

സെപ്റ്റബര്‍ 27ന് തങ്ങള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭാരത് ബയോടെക് കൂടുതല്‍ വിവരങ്ങള്‍ റോളിങ് അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിന്റെ അന്താരാഷ്ട്ര അംഗീകാരം സംന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഈ മാസം 26 ന് കമ്പനിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.

'ഇന്ത്യയുടെ നിലവിലെ വാക്സിനേഷന്‍ യജ്ഞത്തെക്കുറിച്ചും ഒരു ആഗോള പകര്‍ച്ചവ്യാധി ഉടമ്പടി (ഗ്ലോബല്‍ പാന്ഡെമിക് എഗ്രിമെന്റ്) യുടെ ആവശ്യകതയെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ചര്‍ച്ച നടത്തി. പുതിയ കാലത്തെ ഡിജിറ്റല്‍ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ആഗോള വാക്സിന്‍ വിഹിതം എന്നിവയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. സുസ്ഥിരമായ ധനസഹായത്തിലൂടെ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.'- ചര്‍ച്ചയ്ക്കു ശേഷം ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചു.  

ആഗോള തലത്തിലുള്ള വാക്സിന്‍ വിഹിതം, കോവാക്സിനെ അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കോവീഷീല്‍ഡ് വാക്സിന്‍ വിതരണം പുനരാരംഭിക്കുന്നത്, C-TAP വഴി സാങ്കേതിക വിദ്യയും ലൈസന്‍സിങ്ങും പങ്കിടുന്നത് തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രിയും താനുമായി ചര്‍ച്ച നടത്തിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  കോവിഡിനെതിരായ വാക്സിന്‍ യജ്ഞത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ മഹത്തായ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചതായി മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.