×
login
'ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ‍‍ ചൊല്ലും', മൂക്കിന് താഴെ ശിവസേനയെ വെള്ളംകുടിപ്പിക്കുന്ന നവനീത് കൗറും ഭര്‍ത്താവും ആര്?

ഉദ്ധവ് താക്കറെയുടെ വസതിയായ മതേശ്രീയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ എംപി നവ്‌നീത് കൗര്‍ റാണയുടെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയുടെയും വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ ഒഴിഞ്ഞ നേരമില്ല. കാരണം ഇരുവരും നടത്തിയ വെല്ലുവിളി മഹാരാഷ്ട്രയിലെ ശിവസേനയുടെ കരുത്ത് അറിയുന്ന സ്വബോധമുള്ള ആരും ഒരിയ്ക്കലും മുതിരാത്ത ഒന്നാണ്.

മുംബൈ: ഉദ്ധവ് താക്കറെയുടെ വസതിയായ മതേശ്രീയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ എംപി നവ്‌നീത് കൗര്‍ റാണയുടെയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയുടെയും വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ ഒഴിഞ്ഞ നേരമില്ല. കാരണം ഇരുവരും നടത്തിയ വെല്ലുവിളി മഹാരാഷ്ട്രയിലെ ശിവസേനയുടെ കരുത്ത് അറിയുന്ന സ്വബോധമുള്ള ആരും ഒരിയ്ക്കലും മുതിരാത്ത ഒന്നാണ്.

ശിവസേന പ്രവര്‍ത്തകര്‍ ഇവരുടെ വീടിന് മുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി. ഖാറിലുള്ള ഇവരുടെ അപാര്‍ട്‌മെന്‍റിലേക്ക് തള്ളിക്കയറാന്‍ നോക്കി. കനത്ത പൊലീസ് കാവലില്‍ ഒരു വിധത്തിലാണ് ശിവസേന പ്രവര്‍ത്തകരെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞത്.

മഹാരാഷ്ട്രയിലെ പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ മെയ് 3 മുതല്‍ മൈക്കുപയോഗിച്ച് പള്ളികള്‍ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചത് മഹാരാഷ്ട നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയാണ്. എന്നാല്‍ അമരാവതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി നവനീത് കൗറും ഭര്‍ത്താവും  ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 9 മണിക്ക് ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നാണ് ഒരു പടി കൂടി കടന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അനുമതിയില്ലെന്ന് പറഞ്ഞ് വെള്ളിയാഴ്ച തന്നെ പൊലീസ് ഇരുവര്‍ക്കും താക്കീത് നല്‍കി.

പിന്നീട് പൊലീസും ശിവസേന പ്രവര്‍ത്തകരും ചേര്‍ന്ന് നവനീത് കൗറിനെയും ഭര്‍ത്താവിനെയും അക്ഷരാര്‍ത്ഥത്തില്‍ വീടിനുള്ളില്‍ തടവുകാരാക്കി. വൈകാതെ അറസ്റ്റും ചെയ്തു. ശക്തമായ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലുമിട്ടു. എങ്കിലും നവനീത് കൗറും ഭര്‍ത്താവും നിയമയുദ്ധത്തിന് ഒരുങ്ങുകയാണ്. ഒപ്പം പൊലീസ് നടത്തിയ അപമര്യാദകള്‍ അക്കമിട്ട് നിരത്തി കേന്ദ്രത്തെ അറിയിച്ചതോടെ മഹാരാഷ്ടസര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് വിശദീകരണം ചോദിച്ചിരിക്കുകയാണ്.


ആരാണ് നവ്‌നീത് റാണ?

നവനീത് കൗര്‍ റാണ മുംബൈയില്‍ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ചു. നവനീതിന്‍റെ അച്ഛന്‍ സൈന്യത്തിലായിരുന്നു. നവനീത് 12ാം ക്ലാസ് വരെ പഠിച്ച് പിന്നീട് മോഡലിങ്ങിലേക്കും സിനിമാ അഭിനയത്തിേേലക്കും തിരിഞ്ഞു. തെലുങ്ക്, കന്നട, മലയാളം, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചു.

പക്ഷെ യാദൃച്ഛികമായി ബാബ രാംദേവിനെ കണ്ടുമുട്ടിയത് ജീവിതത്തെ മാറ്റിമറിച്ചു. ഇപ്പോള്‍ എംഎല്‍എയായ ഭര്‍ത്താവ് രവി റാണ ബാബാ രാംദേവിന്‍റെ അടുത്ത അനുയായി ആയിരുന്നു. രാംദേവിന്‍റെ നിരവധി യോഗ പരിപാടികളുടെ സംഘാടകനായിരുന്നു രവി റാണ. അമരാവതിയില്‍ ബാബ രാംദേവി്‌ന്‍റെ നിരവധി യോഗ പ്രകടനങ്ങള്‍ രവി റാണ സംഘടിപ്പിച്ചി്ട്ടുണ്ട്. ഇത്തരം ഒരു യോഗ സമ്മേളനത്തിലാണ് നവ്‌നീത് കൗറും രവി റാണയും കണ്ടുമുട്ടുന്നത്. പിന്നീട് രാംദേവ് തന്നെയാണ് ഇവരോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. 2011ല്‍ ഇരുവരും ബാബ രാംദേവ് 3000 ദമ്പതിമാര്‍ക്ക് സമൂഹ വിവാഹം സംഘടപ്പിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ഒരു ദമ്പതികള്‍ നവ്‌നീത് കൗര്‍ റാണയും രവി റാണയും ആയിരുന്നു.

രവി റാണ രാഷ്ട്രീയത്തിലായതുകൊണ്ട് നവ്‌നീതും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സലിച്ചെങ്കിലും നവ്‌നീത് കൗര്‍ തോറ്റു. 2019ല്‍ എന്‍സിപിയുടെയും കോണ്‍ഗ്രസിന്‍റെയും സഹായത്തോടെ ഇവര്‍ അമരാവതിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചു. ഒപ്പം രവി റാണ എംഎല്‍എആയി മത്സരിച്ച് ജയിച്ചു. അമരാവതിയിലെ ബദ്‌നേര നിയമസഭാമണ്ഡത്തിലെ സ്വതന്ത്ര എംഎല്‍എയാണ് രവി റാണ. 2019ല്‍ ശിവസേനയുടെ പ്രിതി സഞ്ജയ് ബണ്ടിനെ 15,541 വോട്ടുകള്‍ക്കാണ് രവി റാണ തോല്‍പിച്ചത്. ഇതോടെ മൂന്നാം തവണയും എംഎല്‍എ ആയി. ജയിലില്‍ കര്‍ഷകര്‍ക്ക് വിളകള്‍ക്ക് മാന്യമായ മിനിമം കൂലി നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വ്യക്തിയാണ് രവി റാണ. പിന്നീട് അദ്ദേഹം ബിജെപിയ്ക്ക് തന്റെ സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.