×
login
രജനീകാന്തോ, ഇളരാജയോ, ഖുശ്ബുവോ, സോഹോ സിഇഒയോ...തമിഴ്നാട്ടിലെ ബിജെപിയുടെ രാജ്യസഭ‍ാ അംഗം ആരെന്ന് മാധ്യമചര്‍ച്ച ചൂടുപിടിക്കുന്നു

സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നതോടെ പകരമായി തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലെത്തുന്ന എംപി ആരായിരിക്കും? ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്. രജനീകാന്തിന്‍റെ പേര് ബിജെപി എംപി സ്ഥാനത്തേക്ക് പല മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു.

ചെന്നൈ: സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നതോടെ പകരമായി തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലെത്തുന്ന എംപി ആരായിരിക്കും? ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്.  

രജനീകാന്തിന്‍റെ പേര് ബിജെപി എംപി സ്ഥാനത്തേക്ക് പല മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. മോദി സര്‍ക്കാരിന്‍റെ നയങ്ങളെ എന്നും എതിരേറ്റ താരമാണ് രജനീകാന്ത്. കശ്മീരിന്‍റെ സ്വതന്ത്രപദവി എടുത്തുകളഞ്ഞതിനെ രജനീകാന്ത് അന്ന് പുകഴ്ത്തിയിരുന്നു.  

പലരും ഇളയരാജയെ രാജ്യസഭാ എംപിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. ഈയിടെ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു പുസ്തകത്തിന്‍റെ ആമുഖക്കുറിപ്പില്‍ അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് അഭിനന്ദനം ചൊരിഞ്ഞതോടെയാണ് ഇളയരാജ ദ്രാവിഡപാര്‍ട്ടികളുടെ തട്ടകത്തില്‍ ചര്‍ച്ചാവിഷയമായത്. ദളിത് പശ്ചാത്തലമുള്ള ഇളയരാജ എങ്ങിനെ ബിജെപിയെ പിന്തുണച്ചു എന്ന ചോദ്യത്തിനുത്തരമറിയാതെ ഇപ്പോഴും തമിഴകം തലപുകയ്ക്കുകയാണ്. എന്നാല്‍ മോദി നടപ്പാക്കിയ ബേടി ബചാവോ ബേടി പടാവോ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍, മുത്തലാഖ് നിരോധനം തുടങ്ങി എന്നിവയാണ് ഇളയരാജയെ മോദിയെ സ്തുതിക്കുന്നില്‍ എത്തിച്ചത്.  


"ഇളയരാജ ബിജെപി അംഗമല്ല. പക്ഷെ മുഴുവന്‍ തമിഴ്നാട്ടിനും സ്വീകാര്യനായ വ്യക്തിയാണ്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 പേരില്‍ ഇളയരാജയും ഉണ്ടെങ്കില്‍ അത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകും"- ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പറയുന്നു.  രാഷ്ട്രപതി 12 പേരെ നിര്‍ദേശിക്കുന്ന പേരുകളില്‍ കലാരംഗത്ത് നിന്നുള്ളവര്‍ എന്ന നിലയില്‍ കൂടി രജനീകാന്തിനെയും ഇളരാജയെയും ഉള്‍പ്പെടുത്താനും ആലോചനകള്‍ നടക്കുന്നുണ്ട്.

ഖുശ്ബു സുന്ദര്‍ തമിഴ്നാട്ടില്‍ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും ഭാഷാപ്രാവീണ്യവും ഖുശ്ബിന്‍റെ കരുത്താണ്.  ഖുശ്ബുവിന്‍റെ പേരും മാധ്യമങ്ങളി‍ല്‍ നിറഞ്ഞുനില്‍ക്കുന്നു.  തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നും ആരംഭിച്ച സോഹോ കോര്‍പറേഷന്‍ എന്ന കമ്പനിയുടെ സിഇഒ ശ്രീധര്‍ വെമ്പു ബിജെപി സഹയാത്രികനാണ്. അടിമുടി വ്യത്യസ്തനാണ് ഇദ്ദേഹം. ഇപ്പോള്‍ 250 കോടി ഡോളറാണ് ഇദ്ദേഹത്തിന്‍റെ ആകെ മൂല്യം. 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള 59ാമത്തെ സമ്പന്നന്‍ ആയിരുന്നു. ഇദ്ദേഹത്തിന് 2021ല്‍ പത്മശ്രീ ലഭിച്ചിരുന്നു. സാധാരണക്കാരന്‍റെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി ജീവിക്കുന്ന ശ്രീധര്‍ വെമ്പു ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്നും എംഎസും പിഎച്ച്ഡിയും നേടിയ വ്യക്തിയാണ്.

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എച്ച് രാജ, സംവിധായകന്‍ ഭാരതിരാജ എന്നിവരുടെ പേരും പരിഗണനയിലുള്ളതായി ചില മാധ്യമങ്ങള്‍ പറയുന്നു.ഏപ്രില്‍ 24നാണ് സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.