×
login
യോഗ‍ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നു, 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാര്‍ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

മൈസൂര്‍ : യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഒരു വ്യക്തിക്കായി മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. 'മനുഷ്യത്വത്തിനായുള്ള യോഗ' എന്നതാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.  

യോഗാ ദിനത്തില്‍ മൈസൂര്‍ കൊട്ടാരത്തില്‍വെച്ചാണ് പ്രധാനമന്ത്രി ഇത്തവണ യോഗ അഭ്യസിച്ചത്. പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു.



''യോഗ ഒരു വ്യക്തിക്ക് വേണ്ടിയല്ല മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്'.യോഗ നമ്മുടെ സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം കൊണ്ടുവരുന്നു, യോഗ നമ്മുടെ പ്രപഞ്ചത്തിനും സമാധാനം നല്‍കുന്നു .ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന ഇന്ത്യയുടെ അമൃത ആത്മാവിന്റെ സ്വീകാര്യതയാണ് യോഗ ദിനത്തിന് ലഭിക്കുന്ന വ്യാപകമായ സ്വീകാര്യത'. ഇന്ത്യയുടെ ചരിത്ര സ്ഥലങ്ങളിലെ കൂട്ടായ യോഗയുടെ അനുഭവം ഇന്ത്യയുടെ ഭൂതകാലത്തെയും ഇന്ത്യയുടെ വൈവിദ്ധ്യത്തെയും ഇന്ത്യയുടെ വികാസത്തെയും ഒരുമിച്ച് ബന്ധിപ്പിക്കുന്നത് പോലെയാണ്' നരേന്ദ്രമോദി പറഞ്ഞു

ഇന്ത്യയില്‍ നമ്മള്‍ 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ യോഗ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയത് ഇന്ത്യയുടെ ആത്മാവാണ്. യോഗ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതമാര്‍ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉള്ളില്‍ സമാധാനമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ആഗോള തലത്തില്‍ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. യോഗയ്ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്‌നപരിഹാരമായി മാറാന്‍ കഴിയും. ആളുകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിയുന്നത് അങ്ങനെയാണ്. യോഗ ഇന്ന് അന്താരാഷ്ട്ര സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗാ പരിപാടിയ്‌ക്കൊപ്പം, രാജ്യത്തെ 75 പ്രമുഖ സ്ഥലങ്ങളില്‍ സമൂഹ യോഗാ പരിപാടികള്‍ നടന്നു.കോടിക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം വിവിധ ഗവണ്‍മെന്റിതര സംഘടനകളും സമൂഹ യോഗാ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.ഒരു സൂര്യന്‍, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്ന 'ഗാര്‍ഡിയന്‍ യോഗ റിംഗ്' എന്ന നൂതന പരിപാടിയുടെ ഭാഗമാണ് മൈസൂരുവിലെ പ്രധാനമന്ത്രിയുടെ യോഗ പരിപാടി

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2015 മുതല്‍, എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ര്ട യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ ആശയം 'യോഗ മാനവരാശിക്ക് വേണ്ടി' എന്നതാണ്. കോവിഡ് മഹാമാരി സമയത്ത് കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് യോഗ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്നത് ഈ ആശയം വിശദീകരിക്കുന്നു.

 

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.