×
login
മോദി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

ബിജെപിയോട് ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കൂ എന്ന് മന്ത്രമാണ് മോദി ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത്.- ഇതിന് തക്കതായ കാരണമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 130 എംപിമാരില്‍ ബിജെപിയ്ക്കുള്ളത് 29 പേര്‍ മാത്രം.

ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഏറ്റവും വലിയ ഉത്തരേന്ത്യന്‍ സംസ്ഥാനമായ യുപി പിടിച്ചതോടെ ബിജെപി തന്ത്രപരമായി മികച്ച നിലയിലാണ്. 2022ല്‍ നടന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍  ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയും ബിജെപി പിടിച്ചു. വഴുതിപ്പോയത് പഞ്ചാബ് മാത്രം. 

2023ല്‍ ഒരു പിടി സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരികയാണ്. തൃപുര, മേഘാലയ, നാഗാലാന്‍റ്, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. കര്‍ണ്ണാടകയും തെലുങ്കാനയും. ഇത് രണ്ടും നിര്‍ണ്ണായകമായി മോദി കാണുന്നു. ഹൈദരാബാദില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ മോദി ആവര്‍ത്തിച്ച് പറഞ്ഞത് രണ്ട് കാര്യമാണ്. ഒന്ന് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകത. രണ്ട് ന്യൂനപക്ഷങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കേണ്ടതിന്‍റെ പ്രാധാന്യം. 


ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കൂ എന്നതാണ് മോദിയുടെ ഇപ്പോഴത്തെ മന്ത്രം- ഇതിന് കാരണം?

ആകെയുള്ള 130 എംപിമാരില്‍ ബിജെപിയ്ക്കുള്ളത് 29 പേര്‍ മാത്രം. അതില്‍ 25ഉം കര്‍ണ്ണാടകയില്‍ നിന്നാണ്. കര്‍ണ്ണാടകയില്‍ ആകെയുള്ളത് 28 എംപിമാര്‍,. തെലുങ്കാനയില്‍ നിന്നും 4ഉം. തെലുങ്കാനയില്‍ ആകെയുള്ളത് 17 എംപിമാര്‍. കേരള (20), തമിഴ്നാട്(39), പോണ്ടിച്ചേരി(1), ആന്ധ്ര (25) എന്നിവിടങ്ങളില്‍ നിന്നും എംപിമാരില്ല.

ഇനി എംഎല്‍എമാരെ എടുത്താല്‍ ആകെ 923 എംഎല്‍എമാരില്‍ ബിജെപിയ്ക്കുള്ളത് 135 എംഎല്‍എമാര്‍ മാത്രം. അതില്‍ 122ഉം കര്‍ണ്ണാടകത്തില്‍ നിന്നാണ്. കര്‍ണ്ണാടകത്തിലെ ആകെ എംഎല്‍എമാര്‍ 225. തെലുങ്കാനയില്‍ നിന്നും ആകെയുള്ള 119 പേരില്‍ 3 എംഎല്‍എമാര്‍ മാത്രം. പുതുച്ചേരിയില്‍ 30ല്‍ 6ഉം തമിഴ്നാട്ടില്‍ 234ല്‍ നാലും മാത്രമാണ്. ആന്ധ്രയില്‍ 175ല്‍ ഒരു എംഎല്‍എ പോലുമില്ല. കേരളത്തിലെ140ഉം ഒരൊറ്റ എംഎല്‍എ പോലുമില്ല.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.