×
login
ഹിജാബ് മാത്രമല്ലല്ലോ? ഹിന്ദു കുട്ടികള്‍ വളകള്‍ ധരിയ്ക്കുന്നു, ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശ് ധരിയ്ക്കുന്നു- കര്‍ണ്ണാടകഹൈക്കോടതിയില്‍ വാദം തുടരുന്നു

ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്‍റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

ബെംഗളൂരു: ഹിജാബ് വിവാദം സംബന്ധിച്ച വാദത്തിന്‍റെ നാലാം ദിവസമായ വെള്ളിയാഴ്ച കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രൊഫ. രവിവര്‍മ്മ കുമാര്‍. പരാതിക്കാരായ ഹിജാബ് ധരിച്ച് പ്രതിഷേധിച്ച കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹം ഹാജരായത്.

എന്തുകൊണ്ട് സര്‍ക്കാര്‍ ഹിജാബ് മാത്രം കണക്കിലെടുക്കുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ വളകള്‍ ധരിയ്ക്കുന്നില്ലേ, ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കുരിശ് ധരിയ്ക്കുന്നില്ലേ? അവരെയൊന്നും പുറത്തേക്ക് പറഞ്ഞുവിടുന്നില്ലല്ലോ?അത് ഭരണഘടനയുടെ 15ാം വകുപ്പിന്‍റെ ലംഘനമാണ്. -ഇതായിരുന്നു പ്രൊഫ. രവിവര്‍മ്മ കുമാര്‍ ഉയര്‍ത്തിയ വാദം. ഹിന്ദു വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന് എതിര്‍പ്പില്ലല്ലോ. ക്രിസ്ത്യന്‍ കുട്ടികള്‍ കുരിശും രൂപങ്ങളും ധരിയ്ക്കുന്നുണ്ട്. ദുപ്പട്ട ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ധരിയ്ക്കുന്നുണ്ട്. എന്തുകൊണ്ട് ഹിജാബ് ധരിയ്ക്കുന്നവര്‍ക്ക് മാത്രം വിലക്ക് കല്‍പിക്കുന്നു?- അദ്ദേഹം ചോദിച്ചു.

യൂണിഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമല്ലെന്നായിരുന്നു ഇദ്ദേഹമുയര്‍ത്തിയ മറ്റൊരു വാദം. അത് നിയമവിരുദ്ധമാണ്. വിദ്യാഭ്യാസം വൈവിധ്യം പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ്. അല്ലാതെ ഏകത അടിച്ചേല്‍പിക്കാനുള്ളതല്ല. - പ്രൊഫ. കുമാര്‍ വാദിക്കുന്നു.

പക്ഷെ ഈ വാദമുഖങ്ങളില്‍ നിറയെ പഴുതുകള്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ മാത്രമല്ല വളകള്‍ ധരിയ്ക്കുന്നത്. മുസ്ലിം പെണ്‍കുട്ടികളും വളകള്‍ ധരിയ്ക്കുന്നു. ഇസ്ലാം നിയമം സ്ത്രീകള്‍ വളകള്‍, കമ്മലുകള്‍, മൂക്കുത്തികള്‍ മറ്റ് തരം ആഭരണങ്ങള്‍ എന്നിവ അണിയാന്‍ അനുവദിക്കുന്നു. വളകള്‍, ലോക്കറ്റ് എന്നിവയെ ഹിജാബും ബുര്‍ഖയുമായി താരതമ്യം ചെയ്യാനാവില്ലെന്നും പറയുന്നു. കാരണം ഹിജാബും ബുര്‍ഖയും മുസ്ലിം പെണ്‍കുട്ടികള്‍ മാത്രമാണ് ധരിക്കുന്നത്. പല ഇസ്ലാമിക രാജ്യങ്ങളും ഈ വേഷങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് കരുതി നിര്‍ബന്ധപൂര്‍വ്വം വിലക്കിയിട്ടുള്ളതാണ്.


കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി അന്തിമ വിധി വരും വരെ ആരും മതവേഷങ്ങള്‍ ധരിയ്ക്കരുതെന്ന് വിധിച്ചിരുന്നു. ഫിബ്രവരി 16 മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ക്രമസമാധാനപാലനത്തിനും അക്രമം തടയാനും കര്‍ണ്ണാടക സര്‍ക്കാര്‍ പലയിടങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

പക്ഷെ പല മുസ്ലിം വിദ്യാര്‍ത്ഥികളും ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ച് സ്‌കൂളുകളിലും കോളെജുകളിലും എത്തുകയാണ്. അതിന് അനുവദിക്കാത്ത സ്ഥാപനങ്ങളില്‍ അവര്‍ പ്രതിഷേധം തുടരുകയും ചെയ്യുന്നു. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റ്ിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ചയും വാദം തുടരും.

 

 

 

  comment

  LATEST NEWS


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍


  വിഎച്ച്പിയ്ക്ക് 2024ല്‍ 60 വയസ്സ് ; ലവ് ജിഹാദും മതപരിവര്‍ത്തനവും ജിഹാദി-മിഷണറി അതിക്രവും വിദ്വേഷപ്രസംഗവും അവസാനിപ്പിക്കാന്‍ വിഎച്ച്പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.