×
login
ബിജെപിയ്ക്ക് മൂന്നില്‍ മൂന്നോ? അസം‍മുഖ്യമന്ത്രിക്ക് കോണ്‍റാഡ് സംഗ്മ‍ നല്‍കിയ വാക്കുപാലിച്ചാല്‍ മേഘാലയ‍യിലും ബിജെപി ഭരണത്തിലുണ്ടാകും

വടക്ക് കിഴക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരിയ്ക്കുമോ? നാഗാലാന്‍റിലും ത്രിപുരയിലും കേവല ഭൂരിപക്ഷം നേടി ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മേഘാലയയിലും ബിജെപി അധികാരത്തിന്‍റെ ഭാഗമാകുമെന്നാണ് അഭ്യൂഹങ്ങള്‍.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയയിലെ എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മയും ചര്‍ച്ചയില്‍(ഇടത്ത്)

ഗുവാഹത്തി: വടക്ക് കിഴക്കന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭരിയ്ക്കുമോ? നാഗാലാന്‍റിലും ത്രിപുരയിലും കേവല ഭൂരിപക്ഷം നേടി ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ മേഘാലയയിലും ബിജെപി അധികാരത്തിന്‍റെ ഭാഗമാകുമെന്നാണ് അഭ്യൂഹങ്ങള്‍.  മേഘാലയയില്‍ 25 സീറ്റുനേടിയ കോണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ്(എന്‍പിപി) ഏറ്റവും വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പിന് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍റാഡ് സംഗ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെക്കൂടി കൂട്ടാമെന്ന്  കോണ്‍റാഡ് സംഗ്മ വാക്ക് കൊടുത്തിരുന്നു. ഈ വാക്ക് കോണ്‍റാഡ് സംഗ്മ പാലിക്കുമോ എന്നേ അറിയേണ്ടു.

അല്‍പം ചരിത്രം

2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍റാഡ് സംഗ്മയുടെ  എന്‍പിപിയ്ക്ക് 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. അന്ന് 11 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തായിരുന്നു. പക്ഷെ കോണ്‍റാണ് സംഗ്മ 34 എംഎല്‍എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ടു. അന്ന് അദ്ദേഹത്തോടൊപ്പം ആറ് എംഎല്‍എമാരുള്ള യുഡിപി, നാല് എംഎല്‍എമാരുള്ള  പിഡിഎഫ്, രണ്ട് വീതം എംഎല്‍എമാരുള്ള എച്ച് എസ്പിഡിപി, ബിജെപി എന്നിവര്‍ പിന്തുണ  നല്‍കി. അദ്ദേഹം മുഖ്യമന്ത്രിയായി.  

ബിജെപിയ്ക്ക് മേഘാലയയില്‍ മൂന്ന് സീറ്റുകളേ ഉള്ളൂ. എന്‍പിപി ബിജെപിയെ കൂടെക്കൂട്ടിയാല്‍ 28 സീറ്റുകളാണ്. 60  സീറ്റുകളുള്ള മേഘാലയ നിയമസഭയില്‍ അധികാരം കയ്യാളാന്‍ മൂന്ന് സീറ്റുകള്‍ കൂടി വേണം. മൂന്ന് സ്വതന്ത്രര്‍ കൂടിയുണ്ടെങ്കില്‍  ഭരണം നേടാം.  


എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ മേഘാലയയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കുമന്ത്രിസഭ വരുമെന്നായിരുന്നു പ്രവചനം. അന്നേരം എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മ തന്‍റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞിരുന്നു. സഖ്യകക്ഷികളെ തെരഞ്ഞെടുക്കമ്പോള്‍,  ദേശീയ തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് ശബ്ദം നല്‍കാന്‍ പ്രാപ്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതുമായി കൂട്ടുചേരുമെന്നായിരുന്നു കോണ്‍റാഡ് സംഗ്മയുടെ പ്രഖ്യാപനം. ദേശീയ തലത്തില്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് ശബ്ദം പകരാന്‍ കഴിയുന്ന പാര്‍ട്ടി ബിജെപി തന്നെ. ഇക്കാര്യത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും മേഘാലയ  മുഖ്യമന്ത്രി കോണ്‍റാ‍ഡ് സംഗ്മയും തമ്മില്‍ നേരത്തെ ധാരണ  ഉണ്ടായിരുന്നതായി പറയുന്നു. എന്തായാലും കോണ്‍റാഡ് സംഗ്മ ബിജെപിയ്ക്ക് അനുകൂലമായാല്‍  നാഗാലാന്‍റും ത്രിപുരയും ഭരിയ്ക്കുന്നതോടൊപ്പം മേഘാലയയിലും ഭരണത്തില്‍ ബിജെപി പങ്കാളിയാകും.  

ആരാണ് കോണ്‍റാഡ് സംഗ്മ

പഴയ കോണ്‍ഗ്രസ് നേതാവ് പി.എ. സംഗ്മയുടെ മകനാണ് കോണ്‍റാഡ് സംഗ്മ. സോണിയാഗാന്ധിയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് പി.എ. സംഗ്മ. 1999ല്‍ കലാപക്കൊടി ഉയര്‍ത്തിയ ശരദ് പവാര്‍,പി.എ. സംഗ്മ, താരിഖ് അന്‍വര്‍ എന്നിവരെ കോണ്‍ഗ്രസ് പുറത്താക്കി. പിന്നീട്  രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി പിന്തുണയോടെ 2012 ല്‍ സംഗ്മ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബ് കുമാര്‍ മുഖര്‍ജിയോട് തോറ്റു. 2017ല്‍ സംഗ്മയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയത് മോദി സര്‍ക്കാരാണ്. 

എന്തായാലും കോണ്‍റാഡ് സംഗ്മ കോണ്‍ഗ്രസിനെ കൂടെക്കൂട്ടില്ല. അത്രയ്ക്കാണ് അവര്‍ തമ്മിലുള്ള കുടിപ്പക. പിന്നെയുള്ളത് അഞ്ച് സീറ്റുകള്‍ നേടിയ മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസാണ്. കഴിഞ്ഞ വര്‍ഷം കോണ്‍റാഡ് സംഗ്മയോടൊപ്പം ഭരണം പങ്കിട്ട യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി) ഇക്കുറി 11 സീറ്റുകള്‍ നേടിയിട്ടുണ്ട്. 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.