ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനിലെ ക്ഷേത്രദര്‍ശനം നടത്തിയത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. ഉത്തര്‍പ്രദേശിലെ മഥുരാ ലോക് സഭാ മണ്ഡലത്തില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെയായിരുന്നു വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാറി ക്ഷേത്രം കങ്കണ റണാവത്ത് സന്ദര്‍ശിച്ചത്.
ലഖ്നൗ: ബോളിവുഡ് നടി കങ്കണ റണാവത്ത് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനിലെ ക്ഷേത്രദര്‍ശനം നടത്തിയത് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. ഉത്തര്‍പ്രദേശിലെ മഥുരാ ലോക് സഭാ മണ്ഡലത്തില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന മാധ്യമവാര്‍ത്തകള്‍ക്കിടെയായിരുന്നു വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാറി ക്ഷേത്രം കങ്കണ റണാവത്ത് സന്ദര്‍ശിച്ചത്.
ഈ വാര്‍ത്തകളോട് 'നല്ലത് എന്നായിരുന്നു ഇപ്പോഴത്ത മഥുരാ എംപിയായ നടി ഹേമമാലിനിയുടെ പ്രതികരണം. "ഇതേക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ് എല്ലാം കൃഷ്ണഭഗവാനാണ് തീരുമാനിക്കുന്നത്. എന്താണ് ചെയ്യേണ്ടതെങ്കില്‍ അദ്ദേഹം അത് ചെയ്യുന്നു"- ഇതായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.
തന്‍റെ രണ്ടാമത്തെ സംവിധാനസംരംഭമായ 'എമര്‍ജന്‍സി' എന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കൃഷ്ണഭഗവാന്‍റെ അനുഗ്രഹം തേടിയാണ് താന്‍ മഥുരയില്‍ എത്തിയതെന്നും കങ്കണ പറഞ്ഞു. ഇതില്‍ ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കുകയും ചെയ്യുന്നു. ഈ സിനിമയുടെ ട്രെയിലര്‍ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. ഒരു കോടി പേര്‍ ഈ ട്രെയിലര്‍ യുട്യൂബില്‍ വീക്ഷിച്ചിരുന്നു.
കങ്കണ മത്സരിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനും ഹേമമാലിനി പ്രതികരിച്ചിരുന്നു- "മഥുരയില്‍ ലോക്കല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഇവിടത്തുകാര്‍ ഇഷ്ടപ്പെടുന്നില്ല. സിനിമാതാരങ്ങളെ മാത്രമാണ് നിങ്ങള്‍ക്കാവശ്യം". 2014ലും 2019ലും ഹേമമാലിനിയായിരുന്നു മഥുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
കടുത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് കങ്കണ റണാവത്ത് കുടുംബസമേതം കഴിഞ്ഞ ദിവസം മഥുരയിലെ വൃന്ദാവനിലെ താക്കൂര്‍ ബങ്കെ ബിഹാരി ക്ഷേത്രം സന്ദര്‍ശിച്ചത്. "കൃഷ്ണന്‍റെയും രാധയുടെയും ദര്‍ശനം സിദ്ധിച്ചത് ഞങ്ങളുടെ ഭാഗ്യം" - കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കങ്കണ ഒഴിഞ്ഞുമാറി.
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി