വിവിധ സഹായങ്ങളായി 1,45,000 കോടി രൂപയാണ് നിലവില്‍ അസിം പ്രേംജി സംഭാവന നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന മേഖലയ്ക്കാണ് പ്രേംജി പണം നല്‍കുന്നത്.
ന്യൂദല്‍ഹി : രാജ്യം കോവിഡ് 19 പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ തന്റെ കമ്പനിയുടെ 34 ശതമാനവും ദാനം ചെയത് വിപ്രോ ചെയര്മാന് അസിം പ്രേംജി. കൊറോണ വൈറസ് വ്യാപനംമൂലം അകപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്കായി 52,750 കോടിയാണ് നല്‍കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ഉള്‍പ്പടെ വിവിധ സഹായങ്ങളായി 1,45,000 കോടി രൂപയാണ് നിലവില്‍ അസിം പ്രേംജി സംഭാവന നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന മേഖലയ്ക്കാണ് പ്രേംജി പണം നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവും സമത്വവുമാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്നാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതെല്ലാം കൂടാതെ പല സാമ്പത്തിക സഹായങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.
'പകരം വയ്ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ് അസിം പ്രേംജി ചെയ്യുന്നത്. നമ്മളെ എല്ലാം വളരെയധികം പ്രചോദിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കാം. അദ്ദേഹമാണ് യഥാര്‍ഥ രാജ്യ നിര്‍മാതാവ് എന്നാണ് എനിക്ക് തോന്നുന്നത്.' വ്യവസായി ആയ കിരണ്‍ മസുംദര്‍ അസിം പ്രേംജിയെ കുറിച്ച് പറഞ്ഞതാണ് ഇത്. പണത്തിന് ഇപ്പോള്‍ ആവശ്യം ഉള്ളവര്‍ക്കാണ് ഈ സഹായമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത വിപ്രോ ലിമിറ്റഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്