login
മൂന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് ‍തുകയ്ക്കായി 62-കാരനെ ജീവനോടെ ചുട്ടെരിച്ചു; തമിഴ്‌നാട്ടില്‍ ഭാര്യയും ബന്ധുവും പിടിയില്‍

പെട്രോള്‍ പമ്പില്‍നിന്ന് കാനില്‍ ഇന്ധനം വാങ്ങിയെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തില്‍ സിസിടിവി ദൃശ്യങ്ങളോടെയാണ് പൊലീസ് രാജയെ ചോദ്യം ചെയ്തത്.

ചെന്നൈ: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി 62-കാരനെ തീകൊളുത്തി കൊലപ്പെടത്തിയ കേസില്‍ ഭാര്യയും ബന്ധുവും വെള്ളിയാഴ്ച പിടിയിലായി. പെരുമണലൂര്‍ പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ഈറോഡിലെ പെരുന്തുറയിലാണ് സംഭവം. തുണിമില്‍ ഉടമയായ തുഡുപ്പതി സ്വദേശി രംഗരാജ് ആണ് മരിച്ചത്. മാര്‍ച്ച് 15ന് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രംഗരാജിനെ ഡിസ്ചാര്‍ജ് ചെയ്ത് വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കൊലപ്പെടുത്തിയത്. 

എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള രംഗരാജവുമായി സഞ്ചരിച്ച വാന്‍ പെരിമണലൂരിന് സമീപം വലസുപാളയത്ത് വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടശേഷമാണ് കത്തിച്ചത്. ഭാര്യ ജോതിമണിയും ബന്ധു രാജയും ചേര്‍ന്ന് പെട്രോളൊഴിച്ച് വാഹനത്തിന് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രാജ തിരൂപ്പര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിച്ചു. അപകടമരണമെന്നായിരുന്നു മൊഴിയെങ്കിലും രാജയുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസിന് വ്യക്തമായി.

 രംഗരാജിന്റെ മരണശേഷം ലഭിക്കുന്ന 3.5 കോടിയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടിയായിരുന്നു ഭാര്യ ജോതിമണി ബന്ധുവിനെ കൂട്ടുപിടിച്ച് കൊലപാതകം ആസൂത്രണം ചെയ്തത്. രാജയ്ക്ക് വാ​ഗ്ദാനം ചെയ്ത ഒരുലക്ഷം രൂപയില്‍ പകുതി കൈമാറിയിരുന്നു. പെട്രോള്‍ പമ്പില്‍നിന്ന് കാനില്‍ ഇന്ധനം വാങ്ങിയെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തില്‍ സിസിടിവി ദൃശ്യങ്ങളോടെയാണ് പൊലീസ് രാജയെ ചോദ്യം ചെയ്തത്.  

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.