×
login
ആയുധധാരികളായ ബാങ്ക് ‍കൊള്ളക്കാരെ തുരത്തിയോടിച്ച് വനിതാ കോൺസ്റ്റബിൾമാർ; വീഡിയോ വൈറലായതോടെ അഭിനന്ദനപ്രവാഹം

മുഖംമൂടി ധരിച്ചെത്തിയ കൊള്ളക്കാരെ സുരക്ഷാജീവനക്കാർ തടയുകയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഒരാൾ പിസ്റ്റൾ വലിച്ചു. എന്നാൽ ജൂഹിയും ശാന്തിയും തന്ത്രപരമായി അവരെ നേരിട്ടു.

പാട്ന: ബാങ്ക് കൊള്ള ചെയ്യാനെത്തിയ സായുധരായ മൂന്ന് കൊള്ളക്കാരെ തുരത്തിയോടിച്ച ധീരരായ രണ്ട് വനിതാ കോൺസ്റ്റബിൾമാർക്ക് അഭിനന്ദനപ്രവാഹം. ബീഹാറിലെ ഹാജിപൂർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.  

ആയുധധാരികളായ കൊള്ളക്കാർ ബാങ്കിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ, ബാങ്കിന് കാവൽ നിൽക്കുന്ന വനിതാ കോൺസ്റ്റബിൾമാരായ ജൂഹി കുമാരിയും ശാന്തിയും ഒരു മടിയും കൂടാതെ അവരുമായി ഏറ്റുമുട്ടുകയായിരുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ സെൻദുവാരി ചൗക്കിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


മുഖംമൂടി ധരിച്ചെത്തിയ കൊള്ളക്കാരെ സുരക്ഷാജീവനക്കാർ തടയുകയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഒരാൾ പിസ്റ്റൾ വലിച്ചു. എന്നാൽ ജൂഹിയും ശാന്തിയും തന്ത്രപരമായി അവരെ നേരിട്ടു. അതിനിടെ കൊള്ളക്കാർ പോലീസുകാരുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ജൂഹി കുമാരി വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കൊള്ളക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു.  ആക്രമണത്തിൽ ജൂഹിക്ക് പരിക്കേൽക്കുകയും ചെയ്തു.  

എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ തങ്ങളുടെ തോക്ക് കൈക്കലാക്കാനോ മോഷ്ടാക്കളെ അനുവദിക്കില്ലെന്ന് നിശ്ചയിച്ചിരുന്നു. ജൂഹി തോക്ക് എടുക്കുകയും വെടിവയ്ക്കാന്‍ ഒരുങ്ങുകയും ചെയ്തപ്പോഴാണ് അവര്‍ കടന്നതെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അസാമാന്യ ധൈര്യമാണ് കാണിച്ചത്. മോഷ്ടാക്കളെ തുരത്തിയോടിക്കുകയും ചെയ്തു. വെടിവയ്പ്പും ഉണ്ടായില്ല. വനിതാ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് പറഞ്ഞു.

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.