ത്രിപുരയില്‍ ഖുറാന് കത്തിച്ചെന്ന് അറസ്റ്റിലായ സുകന്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. തന്റെ പക്കലുണ്ടെന്ന് ഇവര്‍ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനും ഇവര്‍ക്ക് സാധിച്ചില്ല.
അഗര്‍ത്തല: വ്യാജവാര്‍ത്ത നല്‍കിയതിന് അറസ്റ്റിലായ എച്ചഡബ്യൂ ന്യൂസ് നെറ്റ് വര്‍ക്ക് ജേര്‍ണലിസ്റ്റുകളായ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നീ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കൂടുതല്‍ തെളിവുകളുമായി ത്രിപുര പോലീസ്. വര്‍ഗീയ കലാപത്തിലേക്ക് വഴിവയ്ക്കാവുന്ന തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകളാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ 26ന് ബംഗ്ലദേശില്‍ ദുര്‍ഗ പൂജയ്ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ ഉണ്ടായ ചെറിയ സംഘര്‍ഷത്തെ ഇവര്‍ വക്രീകരിക്കുകയായിരുന്നു. ത്രിപുരയില്‍ ഖുറാന് കത്തിച്ചെന്ന് അറസ്റ്റിലായ സുകന്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് നടന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. തന്റെ പക്കലുണ്ടെന്ന് ഇവര്‍ പറഞ്ഞ വീഡിയോ ഫൂട്ടേജ് ഹാജരാക്കാനും ഇവര്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. സമൃദ്ധിയാകട്ടെ ഗോമതി ജില്ലയിലെ കക്രബന്‍ പ്രദേശത്തെ മുസ്ലിം പള്ളി തകര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ല. കേട്ടറിഞ്ഞാണ് താന്‍ അത്തരമൊരു വാര്‍ത്ത നല്‍കിയതെന്നായിരുന്നു സമൃദ്ധിയുടെ വാദം. ഇതേത്തുടര്‍ന്നാണ് അസം പൊലീസിന്റെ സഹായത്തോടെ ത്രിപുര പൊലീസ് ഇവരെ പിടികൂടിയത്.
അസമിലെ നീലം ബസാറില്‍ നിന്നുമാണ് ഇവര്‍ പിടിയിലായിത്. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ത്രിപുര പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ പരാതിയിലാണ് നടപടി. ഡല്‍ഹിയിലേക്കു തിരച്ചുപോകാന്‍ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ അവിടെതന്നെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്