×
login
ശിവസേനയെ വെല്ലുവിളിച്ചാല്‍ കിരിത്ത് സോമയ്യയെ ആക്രമിച്ചത് പോലെ പ്രധാനമന്ത്രി ആയാലും ആക്രമിക്കപ്പെട്ടേക്കാം: ശിവസേന നേതാവ് ദിപാലി സയ്യദ്

ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയെ വെല്ലുവിളിച്ചാല്‍ പ്രധാനമന്ത്രി മോദിയായാലും ആക്രമിക്കപ്പെട്ടേക്കുമെന്നും ശിവസേന നേതാവ് ദിപാലി സയ്യദ് .

മുംബൈ: പ്രധാനമന്ത്രി ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ബിജെപി നേതാവ് കിരിത് സോമയ്യയുടെ കാര്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന്‍റെ പേരില്‍ മുംബൈയിലെ ഖാര്‍ പൊലീസ് സ്റ്റേഷനകത്ത് പൊലീസ് തടഞ്ഞുവെച്ച എംപി നവ്‌നീത് കൗറിനെയും ഭര്‍ത്താവ് രവി റാണയെയും കാണാനായി പോവുകയായിരുന്നു ബിജെപി നേതാവ് കിരിത് സോമയ്യ. അപ്പോഴായിരുന്നു ആക്രമണം.  

ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയെ വെല്ലുവിളിച്ചാല്‍ പ്രധാനമന്ത്രി മോദിയായാലും ആക്രമിക്കപ്പെട്ടേക്കുമെന്നും ശിവസേന നേതാവ് ദിപാലി സയ്യദ് പറഞ്ഞു. 'ബാലാ സഹേബ് (താക്കറേ) ഞങ്ങളെ പഠിപ്പിച്ചത് ഇതാണ്. വെല്ലുവിളിക്കുന്നവരെ തുണ്ടം തുണ്ടാമാക്കണം. അപ്പോള്‍ മോദിജിയുടെ കാറാണ് ആ സമയത്ത് അവിടെ വരുന്നതെങ്കില്‍ അതും ആക്രമിക്കപ്പെട്ടേനെ'- ദിപാലി സയ്യദ് പറയുന്നു.

"കിരിത് സോമയ്യയുടെ കാര്‍ ആക്രമിച്ചത് ശരിയായിരുന്നു. കാരണം അത് ശിവസേനയുടെ കളിയുടെ രീതിയാണ്."- ദിപാലി സയ്യദ് പറഞ്ഞു. നവനീത് റാണയും രവി റാണയും മോദിയുടെ ആളുകളാണെന്നും പൊടുന്നനെ മഹാരാഷ്ടയില്‍ വന്നിറങ്ങിയവരാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഹനുമാന്‍ ചാലിസ ചൊല്ലാം. പക്ഷെ അത് ശിവസേനയുടെ വസതിക്ക് മുന്‍പിലാകരുത്- അവര്‍ പറയുന്നു.


 

 

 

    comment

    LATEST NEWS


    ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


    'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


    അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


    കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


    പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


    അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.