×
login
കശ്മീര്‍ പണ്ഡിറ്റുകളുടെ വംശഹത്യയെ ലഘൂകരിച്ച് കാണില്ലെന്ന് നടി സായ് പല്ലവി; കശ്മീര്‍ ഹിന്ദുക്കളുടെ വംശഹത്യയെ നിസ്സാരമായി കണ്ട നിലപാട് തിരുത്തി നടി

കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ വംശഹത്യ നടത്തിയ സംഭവത്തെ നിസ്സാരമായി കണ്ട് പ്രസ്താവന നടത്തിയ നടി സായ് പല്ലവിയ്ക്ക് മനം മാറ്റം. നടിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നതോടെയാണ് ഡോക്ടറാണെങ്കിലും ചില സമൂഹ്യവിഷയങ്ങളില്‍ തനിക്കുള്ള അറിവില്ലായ്മ നടി തിരിച്ചറിഞ്ഞത്.

ന്യൂദല്‍ഹി: കശ്മീരിലെ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകളെ 1990കളില്‍ ഇസ്ലാമിക തീവ്രവാദികള്‍ വംശഹത്യ നടത്തിയ സംഭവത്തെ നിസ്സാരമായി കണ്ട് പ്രസ്താവന നടത്തിയ നടി സായ് പല്ലവിയ്ക്ക് മനം മാറ്റം. നടിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നതോടെയാണ് ഡോക്ടറാണെങ്കിലും ചില സമൂഹ്യവിഷയങ്ങളില്‍ തനിക്കുള്ള അറിവില്ലായ്മ നടി തിരിച്ചറിഞ്ഞത്. ഇതോടെ മറ്റൊരു പ്രതികരണവുമായി രംഗത്ത് വരാമെന്ന് സായ് പല്ലവി തീരുമാനിക്കുകയായിരുന്നു.  

നേരത്തെ കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെ പശുകള്ളക്കടത്തുകാരെ ആക്രമിക്കുന്നതിന് തത്തുല്ല്യമായ സംഭവം എന്ന നിലയ്ക്ക് കണ്ട് സായ് പല്ലവി പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതികരണം കടുത്തതോടെയാണ് ഒരു വീഡിയോ പ്രതികരണവുമായി സായി പല്ലവി വീണ്ടും രംഗത്തെത്തിയത്.  


"കശ്മീര്‍ ഫയല്‍സിന്‍റെ സംവിധായകനുമായി സംസാരിച്ചിരുന്നു. ആളുകളുടെ പീഢനങ്ങള്‍ ഇങ്ങിനെ തുറന്നുകാണിച്ചതില്‍ എനിക്കുള്ള അസംതൃപ്തി അറിയിച്ചിരുന്നു. ഈ സിനിമ കണ്ട് ദിവസങ്ങളോളം മാനസികാഘാതം പേറിയെന്ന കാര്യം ഞാന്‍ പറഞ്ഞു. വംശഹത്യപോലുള്ള ദുരന്തത്തെ ഞാന്‍ ഇനി ലഘൂകരിച്ച് കാണില്ല. നിരവധി തലമുറകളെ അതിന്‍റെ ദുരന്തം ബാധിക്കുകയും  ചെയ്തു. "- നടി സായ് പല്ലവി പറയുന്നു.  

"പശുക്കള്ളക്കടത്തിന്‍റെ പേരില്‍ ഒരാളെ അടിച്ചുകൊന്ന സംഭവവും എന്നെ ഇതുപോലെ ബാധിച്ചു.  ഏത് തരത്തിലുമുള്ള അക്രമവും സ്വീകാര്യമല്ല. അത് വിശ്വാസത്തിന്‍റെ പേരിലാണെങ്കില്‍ കൂടുതല്‍ ക്രൂരമാണ്." - സായ് പല്ലവി പറഞ്ഞു. തന്‍റെ പുതിയ സിനിമയായ വിരാടപര്‍വ്വത്തിന്‍റെ പ്രൊമോഷന്‍ വേളയിലാണ് സായി പല്ലവിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. 

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.