×
login
വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാനെത്തി യോഗി; കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി, യുപി മുഖ്യമന്ത്രി‍യെ കണ്ട് വികരാധീനയായി അമ്മ

ഉത്തരാഖണ്ഡിലെ പഞ്ചൂരിലെ തന്റെ തറവാട്ടുഗ്രാമത്തിലെത്തിയാണ് യോഗി മാതാവ് സാവിത്രി ദേവിയുടെ അനുഗ്രഹം തേടിയത്. 2020 ഏപ്രിലില്‍ കൊവിഡ് ബാധിച്ച്‌ യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ അന്ന് യു പി മുഖ്യമന്ത്രിയായ യോഗി വീട്ടിലെത്തിയിരുന്നില്ല.

ലക്നൗ : മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദർശിക്കാനെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ചിത്രം യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 'മാ' എന്ന ക്യാപ്ഷനോടെയാണ് അമ്മ സാവിത്രി ദേവിയുടെ ചിത്രം യോഗി ആദിത്യനാഥ് പങ്കുവെച്ചത്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തിയത്.

ഗ്രാമത്തിലെത്തിയ യു പി മുഖ്യന്‍ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാള്‍ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി.  ഉത്തരാഖണ്ഡിലെ പഞ്ചൂരിലെ തന്റെ തറവാട്ടുഗ്രാമത്തിലെത്തിയാണ് യോഗി മാതാവ് സാവിത്രി ദേവിയുടെ അനുഗ്രഹം തേടിയത്. 2020 ഏപ്രിലില്‍ കൊവിഡ് ബാധിച്ച്‌ യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ അന്ന് യു പി മുഖ്യമന്ത്രിയായ യോഗി വീട്ടിലെത്തിയിരുന്നില്ല. അവസാന നിമിഷത്തില്‍ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ കൊവിഡ് കാരണം സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമയോര്‍ത്ത് തനിക്ക് അത് കഴിഞ്ഞില്ലെന്ന് യോഗി പറഞ്ഞു.

പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പത് വരെ ഇവിടെയാണ് അദ്ദേഹം പഠിച്ചത്. ഒരു കോളേജില്‍ തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് യോഗി ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. നാളെ ഹരിദ്വാറിലെത്തുന്ന മുഖ്യമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും, വൈകിട്ടോടെ തിരികെ ലക്നൗവിലേക്ക് പുറപ്പെടും.

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.