×
login
മെലിഞ്ഞു ചുരുങ്ങി യെച്ചൂരി

സിപിഎം പൊളിറ്റ് ബ്യൂറോയുടെ അതിബുദ്ധിയില്‍ വിരിഞ്ഞ പദ്ധതിയായിരുന്നു ത്രിപുത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം. സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ ആദ്യമേ പ്രതിരോധത്തിലാക്കിയായിരുന്നു യെച്ചൂരിയുടെ തന്ത്രം.

ന്യൂദല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടെ അതിബുദ്ധിയില്‍ വിരിഞ്ഞ പദ്ധതിയായിരുന്നു ത്രിപുത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം. സഖ്യചര്‍ച്ചകളില്‍  കോണ്‍ഗ്രസിനെ ആദ്യമേ പ്രതിരോധത്തിലാക്കിയായിരുന്നു യെച്ചൂരിയുടെ തന്ത്രം.

 2018ല്‍ ത്രിപുരയില്‍ വട്ടപ്പൂജ്യമായിരുന്നു കോണ്‍ഗ്രസ്. അതിനാല്‍ ഇക്കുറി അക്കൗണ്ട് തുറക്കാന്‍ സിപിഎം സഹായം അത്യാവശ്യമായിരുന്നു. അതിനാല്‍ യെച്ചൂരിയെ വ്യവസ്ഥകള്‍ക്കെല്ലാം വഴങ്ങി. 2018ല്‍ 59 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇക്കുറി വെറും 13 സീറ്റ് മാത്രമാണ് മത്സരിക്കാന്‍ സിപിഎം നല്‍കിയത്. സിപിഎമ്മാകട്ടെ 43 സീറ്റുകളില്‍ മത്സരിച്ചു. 43 സീറ്റുകളിലും കോണ്‍ഗ്രസിന്‍റെ പിന്തുണ  തേടിയാല്‍ 36 സീറ്റുകളില്‍ വിജയം ഉറപ്പിച്ച് അധികാരം പിടിക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. രാഹുലിനെപ്പോലും പ്രചാരണത്തിന് വരുത്താതെ കണ്ണടച്ച് പാലുകുടിക്കാമെന്ന് യെച്ചൂരി കരുതി. 

പക്ഷെ കണക്കുകൂട്ടല്‍ പാളി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനാല്‍ സഖാക്കള്‍ സിപിഎമ്മിനെ തഴഞ്ഞു. യെച്ചൂരിയുടെ പ്ലാന്‍ പൊളിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ വിജയിച്ച സിപിഎമ്മിന് ഇക്കുറി നേടാനായത് 11 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിനാകട്ടെ വട്ടപ്പൂജ്യത്തിന് പകരം മൂന്ന് സീറ്റുകള്‍ സിപിഎം വോട്ടിന്‍റെ പിന്‍ബലത്തില്‍ നേടാനായി. സിപിഎമ്മിന്‍റെ വോട്ടുകള്‍ മുഴുവന്‍ പിടിച്ചത് തിപ്ര മോദ പാര്‍ട്ടിയായിരുന്നു. തിപ്ര മോദ പാര്‍ട്ടി 13 സീറ്റുകള്‍ പിടിച്ചു. 

    comment

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.