ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക ഇതാണ് അവര്‍ കണ്ടെത്തിയ ആയുധം.
ബെംഗളൂരു:ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക ഇതാണ് അവര്‍ കണ്ടെത്തിയ ആയുധം.
ശിവമൊഗ്ഗയില്‍ പൊട്ടിപ്പുറപ്പെട്ട ജാതിക്കലാപത്തിന്‍റെ വീഡിയോ:
Twitter tweet: https://twitter.com/TimesNow/status/1640276811102707714
കഴിഞ്ഞ ദിവസം ആ ആയുധം ഇറക്കിക്കളിച്ചത് നിയമസഭാ തെരഞ്ഞെചടുപ്പ് നടക്കാനിരിക്കുന്ന ബിജെപി കോട്ടയായ കര്‍ണ്ണാടകയിലാണ്. യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയാണ് ജാതിയുടെ തീ അവിടെ ആളിക്കത്തിച്ചിരിക്കുന്നത്. ബഞ്ജാര സമുദായത്തില്‍പ്പെട്ടവരാണ് പിന്നാക്ക വിഭാഗത്തില്‍പെട്ട ചിലര്‍ക്ക് മാത്രം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരെ അക്രമാസക്തരായത്. ശിവമൊഗ്ഗയിലുള്ള യെദിയൂരപ്പയുടെ വീടിന് നേരെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. പ്രകടനക്കാര്‍ യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പേസ്റ്ററുകള്‍ കീറി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറ്റുമുട്ടലിനിടയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ട്.
ഈയിടെ ജസ്റ്റിസ് എ.ജെ. സദാശിവ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു ഉപജാതിക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണ രൂപത്തില്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നാക്ക വിഭാഗക്കാരെ തമ്മിലടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ടാണെന്നും ചില സ്ഥാപിത താല്‍പര്യക്കാരുടെ തന്ത്രമാണിതെന്നുമാണ് ബഞ്ജാര സമുദായക്കാര്‍ ആരോപിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ സംവരണ നീക്കം അനീതിയാണെന്നും ഈ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബഞ്ജാര സമുദായം സമരം ചെയ്യുന്നത്.
Twitter tweet: https://twitter.com/KeypadGuerilla/status/1640274441635778562
മുസ്ലിം സമുദായവും കൊപ്പലില്‍ പ്രതിഷേധ സമരം നടത്തി. തഹ്ങള്‍ക്ക് 2ബി വിഭാഗത്തില്‍ സംവരണം നല്‍കണമെന്നതാണ് മുസ്ലിം സമുദായത്തിന്‍റെ ആവശ്യം. കര്‍ണ്ണാടക സര്‍ക്കാര്‍ മുസ്ലിം സമുദായത്തെ സാമ്പത്തികമായി ദുര്‍ബല വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.
ജാതിക്കലാപം ആളിക്കത്തിക്കുന്നതിന്‍റെ ഭാഗമായി ലലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് ജാതി സെന്‍സസിന് ബീഹാറില്‍ ഉത്തരവിട്ടിരിക്കുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് വരും മുന്‍പ് സംവരണത്തിന്‍റെ പേരില്‍ ജാതിക്കാരെ തമ്മിലടിപ്പിക്കുക, സാമ്പത്തിക അസമത്വത്തിന്‍റെ പേര് പറഞ്ഞ് പിന്നാക്ക സമുദായക്കാരില്‍ അസംതൃപ്തി വളര്‍ത്തി അവരെ ബിജെപിയില്‍ നിന്നകറ്റുക എന്നിവയാണ് ജാതി ആളിക്കത്തിക്കാനുള്ള ഗൂഢപദ്ധതി ഒരുക്കിയവരുടെ ലക്ഷ്യം.
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്‍കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി