login
തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ലൈംഗികാതിക്രമത്തിനിരയായശേഷം 25-കാരിയായ ആക്ടിവിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ച കേസിലാണ് യോഗേന്ദ്ര യാദവിനെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്.

റോത്തക്: സന്‍യുക്ത കിസാന്‍ മോര്‍ച്ച(എസ്‌കെഎം)യുടെ പ്രമുഖ നേതാവ് യോഗേന്ദ്ര യാദവിനെ ചൊവ്വാഴ്ച ഛജ്ജര്‍ പൊലീസ് രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തു. ലൈംഗികാതിക്രമത്തിനിരയായശേഷം  25-കാരിയായ ആക്ടിവിസ്റ്റ് കോവിഡ് ബാധിച്ച് മരിച്ച കേസിലാണ് യോഗേന്ദ്ര യാദവിനെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത്. ബാഹദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പേരുകളുള്ള രണ്ടു വനിതാ ആക്ടിവിസ്റ്റുകളില്‍ ഒരാളായ യോഗിത സുഹാഗിനെയും മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. 

നിരവധി കാര്യങ്ങള്‍ ഇവരില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചറിഞ്ഞു. യോഗിതയുടെ ബംഗാള്‍ സന്ദര്‍ശനത്തെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ആരാഞ്ഞു. മടക്കയാത്രയെക്കുറിച്ചും വീഡിയോയില്‍ പകര്‍ത്തിയ ഇരയുടെ മൊഴിയെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യോഗേന്ദ്ര യാദവിനും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുള്ള യോഗിത സുഹാഗിനും കവിതയ്ക്കും നോട്ടിസ് നല്‍കിയിരുന്നതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പവന്‍ കുമാര്‍ അറിയിച്ചു.

 എപ്പോഴാണ് സംഭവങ്ങള്‍ അറിഞ്ഞതെന്നും കേസുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് യോഗേന്ദ്ര യാദവിനോട് പൊലീസ് തിരക്കിയത്. ഏപ്രില്‍ 30-നാണ് പെണ്‍കുട്ടി മരിച്ചത്. പൊലീസിന് മുന്നില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയെന്ന് യോഗേന്ദ്ര യാദവ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളിവിലുള്ള പ്രതികള്‍ അനില്‍ മാലിക്കിനും അനൂപ് സിംഗിനുമായി പ്രത്യേക അന്വേഷണ സംഘം ഒളിത്താവളങ്ങളില്‍ തിരച്ചില്‍ തുടരുകയാണെന്ന് പവന്‍ കുമാര്‍ വ്യക്തമാക്കി.  

 

 

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.