×
login
യഥാര്‍ത്ഥ ആസാദി എന്താണെന്ന് കാണിച്ചുകൊടുത്തു; ഹര്‍ ഘര്‍ തിരംഗ‍യിലൂടെ 140 കോടി ഇന്ത്യക്കാരെ മോദി കോര്‍ത്തിണക്കിയെന്ന് യോഗി ആദിത്യനാഥ്

'മോദിയുണ്ടെങ്കില്‍ സാധ്യമാണെന്ന' ആ സൂക്തം ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ വ്യാപിച്ചതായി യോഗി പറഞ്ഞു. ലോകത്തെവിടെ പ്രതിസന്ധിയുണ്ടായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഏവരും പ്രതീക്ഷയോടെ നോക്കുന്നത്. 2019ലാണ് 'മോദിയുണ്ടെങ്കില്‍ സാധ്യമാണെന്ന' ആ സൂക്തം ഉയര്‍ന്നത്. ഇന്നത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ കൂടിയാണ്.

ലഖ്‌നൗ: കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 140 കോടി ഇന്ത്യക്കാരെ കോര്‍ത്തിണക്കുകയും യഥാര്‍ത്ഥ ആസാദി എന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോദിയുണ്ടെങ്കില്‍ സാധ്യമാണെന്ന' ആ സൂക്തം ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവന്‍ വ്യാപിച്ചതായി യോഗി പറഞ്ഞു. ലോകത്തെവിടെ പ്രതിസന്ധിയുണ്ടായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഏവരും പ്രതീക്ഷയോടെ നോക്കുന്നത്. 2019ലാണ് 'മോദിയുണ്ടെങ്കില്‍ സാധ്യമാണെന്ന' ആ സൂക്തം ഉയര്‍ന്നത്. ഇന്നത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ കൂടിയാണ്.

അതിന്റെ തെളിവാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവി. തദ്ദേശ തെരഞ്ഞഞ്ഞെടുപ്പില്‍ ഒബിസി സംവരണം അംഗീകരിക്കപ്പെട്ടത് ബിജെപിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റും നേടുവാനാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിങ് ചൗധരി പറഞ്ഞു. യോഗത്തില്‍ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, സ്വാതി നിരഞ്ജന്‍ ജ്യോതി എന്നിവരും പങ്കെടുത്തു.

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.