login
'ഏത് പ്രതിസന്ധിയിലും സര്‍ക്കാര്‍ ഒപ്പമുണ്ട്'; 23 ലക്ഷം ദിവസവേതനക്കാരുടെ അക്കൗണ്ടുകളിലേക്ക് 230 കോടി രൂപ കൈമാറി യോഗി ആദിത്യനാഥ്

കോവിഡ് വ്യാപനം കാരണമുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ആശ്വാസ നടപടി

ലക്‌നൗ: കോവിഡ് വ്യാപനം കാരണമുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ആശ്വാസ നടപടിയെന്ന നിലയില്‍ 23 ലക്ഷം ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച 230 കോടി രൂപ കൈമാറി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. 'വീട് പണിയാനോ, ചികിത്സയ്‌ക്കോ, വിദ്യാഭ്യാസ അവശ്യത്തിനോ അല്ലെങ്കില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള ഏത് പ്രതിസന്ധിയിലും നിങ്ങള്‍ക്കൊപ്പം സംസ്ഥാനസര്‍ക്കാരുണ്ട്'- തുക വിതരണം ചെയ്ത് യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

ലോകം മുഴുവന്‍ മഹാമാരിയോട് പോരാടുന്നതിനിടെ, സര്‍ക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ യുപിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. '25 കോടിയാണ് യുപിയിലെ ജനസംഖ്യ. നമ്മുടെ ജനസംഖ്യയുടെ പകുതിയുള്ള സംസ്ഥാനങ്ങളില്‍ ദിവസേന ധാരാളം കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നു, നമുക്ക് ആകെയുള്ള കോവിഡ് കേസുകളോളം വരുമിത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

    comment

    LATEST NEWS


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.